ഹത്രാസ് കലാപവുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട്; റൗഫ് ഷെരീഫിനെ പിടികൂടാൻ ഉത്തർപ്രദേശ് പൊലീസ്

ഉത്തർപ്രദേശിലെ ഹത്രാസിൽ കലാപത്തിന് പണമെത്തിച്ചെന്ന ആരോപണത്തിൽ ക്യാംപസ് ഫ്രണ്ട് നേതാവ് റൗഫ് ഷെരീഫിനെ പിടികൂടാൻ യു.പി പൊലീസ്. മഥുര കോടതിയുടെ പ്രൊഡക്ഷൻ വാറണ്ടുമായി യു.പി പൊലീസ് കേരളത്തിലുണ്ട്. ഇ.ഡി രജിസ്റ്റർ ചെയ്ത കേസിൽ റൗഫ് ഇന്നലെ ജാമ്യത്തിൽ ഇറങ്ങിയിരുന്നു.

ഹത്രാസിൽ കലാപത്തിന് പണമെത്തിച്ചെന്ന കേസിൽ ഗുരുതരമായ വകുപ്പുകളാണ് റൗഫിനെതിരെ യു.പി പൊലീസ് ചുമത്തിയിട്ടുള്ളത്. സമൂഹത്തിൽ വിദ്വേഷം വളർത്തൽ, മതവികാരം വ്രണപ്പെടുത്തൽ, ഇതിന് പ്രേരണ നൽകൽ എന്നീ കുറ്റങ്ങൾ റൗഫിനെതിരെയുണ്ട്. മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ പ്രതിയായ കേസിൽ മഥുര കോടതിയുടെ പ്രൊഡക്ഷൻ വാറണ്ടുമായി യുപി പൊലീസ് കേരളത്തിയിരുന്നു. എന്നാൽ ഇ.ഡി രജിസ്റ്റർ ചെയ്ത കേസിൽ റൗഫ് ഇന്നലെ ജാമ്യത്തിൽ പോയതോടെ അറസ്റ്റ് നടന്നില്ല.

അതേസമയം, റൗഫിനെ കസ്റ്റഡിയിൽ എടുക്കാൻ യു.പി പൊലീസ് ശ്രമം തുടരുകയാണ്. കേരള പൊലീസിന്റെ സഹായവും ഇക്കാര്യത്തിൽ തേടിയിട്ടുണ്ട്. ഇതിനിടെ യുപിയിലെ മഥുര കോടതിയുടെ പ്രൊഡക്ഷൻ വാറണ്ടിനെതിരെ റൗഫ് ഷെരീഫ് നൽകിയ ഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.

Story Highlights – rauf shareef

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top