ഇന്ത്യയിൽ മാത്രമല്ല, അയൽരാജ്യങ്ങളിലും ബിജെപി സർക്കാർ രൂപീകരിക്കുകയാണ് ലക്ഷ്യം: ത്രിപുര മുഖ്യമന്ത്രി

ഇന്ത്യയിൽ മാത്രമല്ല, അയൽരാജ്യങ്ങളിലും സർക്കാർ രൂപീകരിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം എന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാർ. നേപ്പാളിലും ശ്രീലങ്കയിലും ബിജെപി സർക്കാർ രൂപീകരിക്കുകയാണ് അമിത് ഷായുടെ പദ്ധതി എന്നും അദ്ദേഹം പറഞ്ഞു. അഗർത്തലയിൽ നടന്ന പാർട്ടി പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2018ൽ ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ തയ്യാറെടുപ്പുമായി ബന്ധപ്പെട്ട് അമിത് ഷായുമായി നടത്തിയ ചർച്ചയിലെ വിവരങ്ങളാണ് ബിപ്ലബ് കുമാർ പുറത്തുവിട്ടത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും പാർട്ടിയെ വ്യാപിപ്പിച്ചതിനു ശേഷം അയൽരാജ്യങ്ങളിലേക്ക് കൂടി എത്തിക്കണമെന്ന് അമിത് ഷാ പറഞ്ഞിരുന്നു എന്നാണ് ബിപ്ലബ് കുമാർ ദേബ് പറയുന്നത്.
“ആ സമയത്ത് അമിത് ഷാ ബിജെപി ദേശീയ പ്രസിഡൻ്റായിരുന്നു. നിരവധി സംസ്ഥാനങ്ങളിൽ ബിജെപി സർക്കാർ രൂപീകരിച്ചു എന്ന് പാർട്ടിയുടെ നോർത്ത് ഈസ്റ്റ് സോണൽ സെക്രട്ടറി അജയ് ജാംവൽ പറഞ്ഞു. അതിനു നേപ്പാളിലും ശ്രീലങ്കയിലും കൂടി പാർട്ടിയെ വളർത്താൻ പദ്ധതിയുണ്ടെന്ന് അമിത് ഷാ മറുപടി നൽകി. സംസ്ഥാന ഗസ്റ്റ് ഹൗസിൽ പാർട്ടിയുടെ വിവിധ അംഗങ്ങൾക്ക് മുന്നിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.”- ബിപ്ലബ് ദേബ് പറഞ്ഞു.
Story Highlights – Amit Shah said we will form governments in Nepal, Sri Lanka: Tripura CM
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here