Advertisement

തെരഞ്ഞെടുപ്പിൽ വികസന പദ്ധതികൾ മുഖ്യ വിഷയമാകും; ട്വന്റിഫോറിന്റെ കേരള പോൾ ട്രാക്കർ സർവേയിൽ പ്രതികരിച്ച് ജനം

February 15, 2021
Google News 1 minute Read

തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ട്വന്റിഫോറിന്റെ കേരള പോൾ ട്രാക്കർ സർവേയ്ക്ക് മികച്ച പ്രതികരണം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങളോട് പ്രേക്ഷകർ മികച്ച രീതിയിൽ പ്രതികരിച്ചു. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന പ്രധാന വിഷയങ്ങളെക്കുറിച്ചായിരുന്നു ചോദ്യം. പ്രത്യേക ക്യു ആർ കോഡ് വഴി ജനം വോട്ട് രേഖപ്പെടുത്തി. 28,630 പേരാണ് സർവേയിൽ പങ്കെടുത്തത്.

സ്വർണക്കടത്ത് വിവാദം, കിഫ്ബി-സിഎജി വിവാദം, വികസന പദ്ധതികൾ, ലൈഫ് മിഷൻ വിവാദം, കിറ്റും ക്ഷേമ പെൻഷനുകളും, ശബരിമല ആചാര സംരക്ഷണം, തൊഴിൽ നിയമന സമരങ്ങൾ, കൊവിഡ് പ്രതിരോധം, ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങൾ, കേരള കോൺഗ്രസ് എൽഡിഎഫ് പ്രവേശം, വർഗീയതാ വിവാദം, ആഭ്യന്തര വകുപ്പിന്റെ പ്രവർത്തനങ്ങൾ, സ്വർണ നിക്ഷേപ തട്ടിപ്പ്, സോളാർ കേസ്, പാലാരിവട്ടം പാലം അഴിമതി തുടങ്ങിയവയായിരുന്നു തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ഇടയുള്ള പ്രധാന വിഷയങ്ങളായി ട്വന്റിഫോർ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിച്ചത്. പ്രേക്ഷകർ തങ്ങളുടെ അഭിപ്രായം വോട്ടിലൂടെ രേഖപ്പെടുത്തി. ഇതിൽ വികസന പദ്ധതികൾ, തൊഴിൽ നിയമന സമരങ്ങൾ എന്നിവ തെരഞ്ഞെടുപ്പിൽ മുഖ്യ വിഷയങ്ങളാകുമെന്നാണ് സർവേയിൽ പങ്കെടുത്തവരുടെ പ്രതികരണം. അതേസമയം, സ്വർണക്കടത്ത് വിവാദം, കിഫ്ബി-സിഎജി വിവാദം, ലൈഫ് മിഷൻ വിവാദം, കിറ്റും ക്ഷേമ പെൻഷനുകളും, ശബരിമല ആചാര സംരക്ഷണം, ആഭ്യന്തര വകുപ്പിന്റെ പ്രവർത്തനങ്ങൾ, കേരള കോൺഗ്രസ് എൽഡിഎഫ് പ്രവേശം, കൊവിഡ് പ്രതിരോധം, പാലാരിവട്ടം പാലം അഴിമതി, സ്വർണ നിക്ഷേപ തട്ടിപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങൾ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ലെന്നും വോട്ട് ചെയ്തവർ അഭിപ്രായപ്പെട്ടു.

സിപിഐഎം നേതാക്കളായ എം.ബി രാജേഷ്, സി. എസ് സുജാത, കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ, ബിജെപി നേതാക്കളായ ബി. ഗോപാലകൃഷ്ണൻ, എസ്. സുരേഷ്, മുസ്ലിം ലീഗ് നേതാവ് എൻ. ഷംസുദ്ദീൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

Story Highlights – kerala poll tracker survey 2021

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here