ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (15-02-2021)

ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ഇത്തവണ മണ്ഡലം മാറി മത്സരിച്ചേക്കും

ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ഇത്തവണ മണ്ഡലം മാറി മത്സരിക്കാന്‍ സാധ്യത. കുത്തുപറമ്പ് എല്‍ജെഡിക്കു നല്‍കാന്‍ സിപിഐഎം നേതൃതലത്തില്‍ ചര്‍ച്ച. കുത്തുപറമ്പില്‍ താന്‍ മത്സരിക്കും എന്നത് തള്ളാതെ കെ. പി. മോഹനന്‍ രംഗത്ത് എത്തി. കുത്തുപറമ്പ്, വടകര, കല്‍പറ്റ തുടങ്ങിയ മണ്ഡലങ്ങള്‍ എല്‍ജെഡിക്ക് വേണമെന്ന് ആവശ്യപ്പെട്ടതായി കെ. പി. മോഹനന്‍ ട്വന്റിഫോറിനോട് പറഞ്ഞു.

രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു

രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 26 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. വിലവര്‍ധിപ്പിച്ചതോടെ കൊച്ചിയില്‍ പെട്രോളിന് 89 രൂപ 15 ആയി. ഡീസല്‍ വില 83 രൂപ 74 പൈസയുമായി. തിരുവനന്തപുരം ജില്ലയില്‍ പെട്രോള്‍ വില 90 രൂപ 94 പൈസയും ഡീസല്‍ വില 85 രൂപ 14 പൈസയുമാണ്.

ടോള്‍ പ്ലാസകളില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധം

ദേശീയപാതയിലെ ടോള്‍ പ്ലാസകളില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധം. ഫാസ്ടാഗ് ഇല്ലാത്തവര്‍ക്കും പ്രവര്‍ത്തിക്കാത്ത ഫാസ്ടാഗുമായി എത്തുന്നവര്‍ക്കും കനത്ത പിഴ ചുമത്തും. ടോളിന് ഇരട്ടി നിരക്കിലുള്ള തുകയാണ് പിഴയായി നല്‍കേണ്ടിവരിക.

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറിയതിനെതിരെയുള്ള ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള നടത്തിപ്പ് അദാനിക്ക് കൈമാറിയ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രിംകോടതി ഇന്ന് പരിഗണിക്കുക. സംസ്ഥാനത്തിന്റെ അപേക്ഷ ഉചിതമായ വിധത്തില്‍ പരിഗണിച്ചില്ല എന്നതാണ് പ്രധാന ആക്ഷേപം.

Story Highlights – todays headlines 15-02-2021

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top