സണ്ണി ലിയോണിനെതിരെ ക്രൈംബ്രാഞ്ച്; ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് ശേഖരിച്ചു

വഞ്ചനാ കേസില്‍ ബോളിവുഡ് നടി സണ്ണി ലിയോണിനെതിരെയുള്ള അന്വേഷണം ശക്തമാക്കി ക്രൈംബ്രാഞ്ച്. നടിയുടെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് ക്രൈംബ്രാഞ്ച് ശേഖരിച്ചു. പരാതിക്കാരന്‍ ഷിയാസ് 25 ലക്ഷം രൂപ നല്‍കിയതിന് തെളിവ് അന്വേഷണ സംഘത്തിന് ലഭിച്ചു. ഒന്നരക്കോടി രൂപയുടെ നഷ്ടം തനിക്ക് സംഭവിച്ചുവെന്ന പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണ് പെരുമ്പാവൂര്‍ സ്വദേശിയായ ഷിയാസ്.

സണ്ണി ലിയോണിന്റെ മുംബൈ സിറ്റി ബാങ്കിലെ അക്കൗണ്ടിന്റെ വിവരങ്ങളാണ് ക്രൈംബ്രാഞ്ച് പരിശോധിച്ചത്. ഇതേ തുടര്‍ന്ന് വീണ്ടും ചോദ്യം ചെയ്യലിലേക്ക് കടന്നേക്കുമെന്നാണ് വിവരം.

കൊച്ചിയില്‍ വിവിധ ഉദ്ഘാടന പരിപാടികളില്‍ പങ്കെടുക്കാമെന്ന് വാഗ്ദാനം ചെയ്ത് 29 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് കേസ്. ബഹ്റൈനിലെ പരിപാടിയില്‍ പങ്കെടുക്കാമെന്ന് പറഞ്ഞ് പതിനാറ് ലക്ഷം വാങ്ങി വഞ്ചിച്ചുവെന്ന ആരോപണവും പരാതിക്കാരന്‍ പിന്നീട് ഉന്നയിച്ചു. ഇതിന് പിന്നാലെ സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. കൊച്ചിയിലെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാതിരുന്നത് മനഃപൂര്‍വമല്ലെന്നായിരുന്നു സണ്ണി ലിയോണ്‍ ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴി. നിശ്ചയിച്ച ചടങ്ങ് നടക്കാതെ വന്നതോടെ പിന്നീട് അഞ്ചുതവണ പുതുക്കിയ തീയതി നല്‍കിയെന്നും എന്നാല്‍ ചടങ്ങ് നടത്താന്‍ സംഘാടകര്‍ക്ക് കഴിഞ്ഞില്ലെന്നും സണ്ണി ലിയോണ്‍ വ്യക്തമാക്കിയിരുന്നു.

Story Highlights – Crime Branch against Sunny Leone; Bank account statement collected

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top