കിരൺ ബേദിയെ പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർ സ്ഥാനത്ത് നിന്ന് നീക്കി

kiran bedi removed As Puducherry Lt Governor

കിരൺ ബേദിയെ പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർ സ്ഥാനത്ത് നിന്ന് നീക്കി. തെലങ്കാന ഗവർണർക്ക് പുതുച്ചേരിയുടെ അധിക ചുമതല നൽകി.

പുതിയ നിയമനം നടത്തുന്നത് വരെ തെലങ്കാന ഗവർണർ തമിളിസൈ സൗന്ദരരാജൻ പുതുച്ചേരിയുടെ ചുമതല കൂടി വഹിക്കണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

പുതുച്ചേരിയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കിരൺ ബേദിയുടെ സ്ഥാനചലനം.

Story Highlights – kiran bedi removed As Puducherry Lt Governor

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top