പ്രിയ രമണിക്ക് എതിരെ എം ജെ അക്ബര്‍ നല്‍കിയ മാനനഷ്ട കേസ് കോടതി റദ്ദാക്കി
മീ ടു ആരോപണത്തില്‍ മുന്‍ കേന്ദ്ര മന്ത്രി എം ജെ അക്ബര്‍ നല്‍കിയ മാനനഷ്ട കേസ് ഡല്‍ഹി കോടതി റദ്ദാക്കി. പരാതിക്കാരിയായ പ്രിയ രമണിക്ക് എതിരെ നല്‍കിയ മാനനഷ്ടക്കേസാണ് കോടതി തള്ളിയത്. പ്രിയ രമണിക്ക് എതിരായ കേസ് തെളിയിക്കാനായില്ലെന്ന് കോടതി.
Read Also : ‘മീ ടൂ’ ആരോപണം; കേന്ദ്രമന്ത്രി എം.ജെ അക്ബര്‍ മാനനഷ്ടക്കേസ് നല്‍കി
പ്രശസ്തിയേക്കാള്‍ വില ഒരാളുടെ അന്തസിനെന്നും കോടതി. ഒരു സ്ത്രീക്ക് എത്ര കാലം കഴിഞ്ഞാലും അവരുടെ പരാതി അറിയിക്കാന്‍ അവകാശമുണ്ട്. എം ജെ അക്ബറിന് എതിരെ പ്രിയ രമണി മീ ടു ആരോപണം ഉന്നയിച്ചിരുന്നു.
മാധ്യമപ്രവര്‍ത്തകയാണ് പ്രിയ രമണി. 2018ലാണ് അക്ബറിന് എതിരെ പ്രിയ രമണി ആരോപണം ഉന്നയിച്ചത്. ആ വര്‍ഷം ഒക്ടോബര്‍ 15ന് പ്രിയ രമണിക്ക് എതിരെ പരാതി നല്‍കിയ അക്ബര്‍ രണ്ട് ദിവസത്തിന് ശേഷം മന്ത്രി സ്ഥാനം രാജി വച്ചു.
Story Highlights – me too movement, mj kabar, priya ramani
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here