അടിമാലിയില്‍ ആന കൊമ്പുമായി മൂന്നു പേര്‍ വനപാലകരുടെ പിടിയില്‍

elephant tusk

ഇടുക്കി അടിമാലിയില്‍ ആന കൊമ്പുമായി മൂന്നു പേര്‍ വനപാലകരുടെ പിടിയില്‍. ഇവരുടെ പക്കല്‍ നിന്നും 22 കിലോ തൂക്കം വരുന്ന രണ്ട് ആന കൊമ്പുകള്‍ പിടികൂടി. പിടിച്ചെടുത്ത ആനക്കൊമ്പിനു വിപണിയില്‍ 30 ലക്ഷം രൂപയോളം വില വരും.

അടിമാലി ഇരുമ്പുപാലം സ്വദേശികളായ സുനില്‍, സനോജ്, ബിജു എന്നിവരാണ് ആന കൊമ്പുമായി വനപാലകരുടെ പിടിയിലായത്. വാളറ ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയില്‍ വരുന്ന തൊട്ടിയാര്‍ ഡാം സൈറ്റിന് സമീപം വച്ച് ആനകൊമ്പ് കൈമാറാന്‍ ശ്രമിക്കുന്നതിനിടെ പ്രതികള്‍ പിടിയിലാകുകയായിരുന്നു. ഇടുക്കി ഫ്ളെെയിംഗ് സ്‌ക്വാഡിന്റെയും അടിമാലി, നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Read Also : കൈകൾ കറക്കി വിചിത്ര ഭാ​വത്തിൽ അമ്മ; വിങ്ങിപ്പൊട്ടി അച്ഛൻ; ആന്ധ്രയിൽ പെൺകുട്ടികൾ കൊല്ലപ്പെട്ടതിൽ ദുരൂഹത; വിഡിയോ

ആനക്കൊമ്പ് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ് നടന്നത്.ആദിവാസികളില്‍ നിന്ന് ആനക്കൊമ്പുകള്‍ ലഭിച്ചുവെന്നാണ് പ്രതികളുടെ മൊഴി. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുള്ളതായാണ് വനപാലക സംഘം നല്‍കുന്ന സൂചന.ഇവര്‍ക്കായി അന്വേഷണം നടത്തി വരികയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Story Highlights – elephant tusk, idukki

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top