വയനാട് മേപ്പാടിയില്‍ മരം മുറിച്ചുകടത്തിയ സംഭവത്തില്‍ അന്വേഷണത്തിനു സര്‍ക്കാര്‍ നിര്‍ദ്ദേശം

വയനാട് മേപ്പാടിയില്‍ ഈട്ടി മരം മുറിച്ചുകടത്തിയ സംഭവത്തില്‍ അന്വേഷണത്തിനു സര്‍ക്കാര്‍ നിര്‍ദ്ദേശം. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ വനംമന്ത്രി കെ.രാജു പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഒരു കോടി രൂപയിലേറെ വിലവരുന്ന ഈട്ടി മരം മുറിച്ചുകടത്തിയത് ഇന്നലെ ട്വന്റിഫോര്‍ ആണ് പുറത്തുകൊണ്ടുവന്നത്.
വനത്തിനകത്ത് റോഡ് വെട്ടിയായിരുന്നു മരം കടത്തിയത്. ഇതില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് വനം മന്ത്രി കെ.രാജു നിര്‍ദ്ദേശം നല്‍കി. മരം റവന്യൂ ഭൂമിയിലേതാണെന്നും അതല്ല വനംഭൂമിയിലേതാണെന്നും പറയുന്നുണ്ടെന്നും ഇക്കാര്യം സമഗ്രമായി അന്വേഷിക്കുമെന്നും മന്ത്രി കെ.രാജു ട്വന്റിഫോറിനോട് പറഞ്ഞു.
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കും. വനത്തിലെ റോഡ് നിര്‍മാണവും അന്വേഷണ പരിധിയില്‍ വരും. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചശേഷം ആവശ്യമെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കും. വിജിലന്‍സ് വിഭാഗത്തിലെ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ നടത്തിയ പരിശോധനയിലാണ് മരം മുറിച്ചു കടത്തിയെന്ന് കണ്ടെത്തിയത്.
Story Highlights – Government orders probe into Wayanad Meppadi forest looting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here