‘മൈമൂവി റിവ്യൂ ആപ്പ്’; ഐഎഫ്എഫ്‌കെയിൽ ചിത്രങ്ങളുടെ സമഗ്ര വിവരങ്ങൾക്ക് മൊബൈൽ ആപ്പ്

ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങളുടെ സമഗ്രവിവരങ്ങൾ പ്രേക്ഷകരിലേക്കെത്തിക്കാൻ മൊബൈൽ ആപ്പ്. മേളയിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ, പ്രദർശിപ്പിക്കുന്ന തീയറ്ററുകൾ, പ്രദർശന സമയം ഉൾപ്പെടെ മുഴുവൻ വിവരങ്ങളും ലഭിക്കുന്നതാണ് ‘മൈമൂവി റിവ്യൂ ആപ്പ്’.

തീയറ്ററുകളിലേക്കുള്ള വഴി അറിയില്ലെങ്കിൽ മാപ്പ് ഉപയോഗിച്ച് ആപ്പിലൂടെ ലഭ്യമാകും. ചിത്രങ്ങളെക്കുറിച്ചുള്ള പ്രേക്ഷകരുടെ റിവ്യൂയും ആപ്പിലൂടെ വായിക്കാം. ഇതനുസരിച്ചുള്ള റേറ്റിംഗ് ഏത് സിനിമ കാണണമെന്ന് തെരഞ്ഞെടുക്കുന്നതിനും സഹായമാകും. മുൻ വർഷങ്ങളിൽ ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിച്ച ചിത്രങ്ങളുടെ വിവരങ്ങളും ആപ്പിലുണ്ട്.

ആൻഡ്രോയിഡ് ഡെവലപ്പേഴ്സായ ജോജോ ജോസ്, ഷാഹുൽ ഹമീദ്, മാർട്ടിൻ എൻ ജോസഫ് എന്നിവർ ചേർന്നാണ് ആപ്പ് വികസിപ്പിച്ചത്.

Download MyMovieReview app
https://play.google.com/store/apps/details?id=com.myapp.mymoviereview

Story Highlights – my movie review app

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top