സ്ത്രീകൾക്ക് ഇനി ആശങ്ക എന്തിന്; സ്വന്തം നാട്ടിൽ സ്വന്തമായി ബിസിനസ് ഒപ്പം സാമ്പത്തിക സുരക്ഷിതത്വവും.

വീട് ഭരിക്കുന്ന, കുടുംബ കാര്യങ്ങൾ കൃത്യമായി നിയന്ത്രിക്കാൻ കഴിവുള്ള സ്ത്രീകൾക്ക് ഏതെങ്കിലും ഒരു സ്ഥാപനത്തിൽ തൊഴിൽ എന്നതിനേക്കാൾ അനുയോജ്യം സ്വന്തമായൊരു ബിസിനസ്സ് എന്ന ആശയമാണ്. ഇന്ന് ഒട്ടേറെ സ്ത്രീകൾ സ്വപ്‌നങ്ങൾ കയ്യെത്തിപ്പിടിച്ച് സ്വന്തം സാമ്രാജ്യം പടുത്തുയർത്തിയിട്ടുണ്ട്. കേരളത്തിൽ തന്നെ വിവിധ വൻകിട, ചെറുകിട ബിസിനസ് രംഗത്ത് മുൻപന്തിയിൽ ഒരു സ്ത്രീസാന്നിധ്യമുണ്ടെന്നത് ഉറപ്പാണ്. നേതൃത്വപാടവും ആശയങ്ങളുമുള്ള സ്ത്രീകളെ സംബന്ധിച്ച് സ്വന്തമായ ബിസിനസ് അവരുടെ വിജയ വഴി തെളിക്കും. എന്നാൽ, പല സ്ത്രീകൾക്കും ഈ അവസരം ലഭിക്കാറില്ല. അവസരം ലഭിച്ചാൽ തന്നെ സാമ്പത്തികം അവരുടെ സംഭരംഭക സ്വപ്നങ്ങൾക്ക് തടസമായി നിൽക്കും.

Read Also : വനിതാ സംരംഭകര്‍ക്ക് സ്വന്തം നാട്ടില്‍ സ്വന്തം ബിസിനസ്; അവസരമൊരുക്കി 90 പ്ലസ് മൈ ട്യൂഷന്‍ ആപ്പ്

തീർച്ചയായും എല്ലാ സ്ത്രീകളുടെ ഉള്ളിലും സംഭരംഭക സ്വപ്‌നങ്ങൾ ഒളിഞ്ഞുകിടക്കുന്നുണ്ടാകും. എന്നാൽ വലിയ മുതൽമുടക്ക് ഒരു ചെറിയ സംരംഭത്തിനായാലും ആവശ്യമുണ്ട്. അതുകൊണ്ടുതന്നെ പലരും അവരുടെ സ്വപ്നങ്ങളിൽ നിന്നും ഉൾവലിഞ്ഞു നിൽക്കും. എന്നാൽ, സാമ്പത്തികമാണ് ആ സ്വപ്നങ്ങൾക്ക് തടസ്സമാകുന്നതെന്ന ദുഃഖം വേണ്ട.. സ്വന്തം കാലിൽ നിൽക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് മികച്ചൊരു അവസരം ഒരുക്കുകയാണ് 90+ My Tuition App.

സ്വന്തമായി വരുമാനം ഉണ്ടാക്കാനും പരിശ്രമിക്കാനും താൽപര്യമുള്ള വനിതകൾക്ക് വളരെ കുറഞ്ഞ മുതൽ മുടക്കിൽ സ്വന്തം നാട്ടിൽ സ്വന്തം ബിസിനസ് എന്ന ആശയം യാഥാർഥ്യമാക്കുകയാണ് 90+ Women Entrepreneur. സംരംഭ രംഗത്തേയ്ക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് 65000 രൂപ മുതൽമുടക്കിൽ യാതൊരു ഡിപോസിറ്റും ഇല്ലാതെ 90+ My Tuition App ന്റെ മിനി ഡീലർ ഹബ്ബുകൾ സ്വന്തമാക്കാം.

90+ My Tuition App ഉം 90 + ഇനി അവതരിപ്പിക്കുന്ന എല്ലാ പ്രൊഡക്ടുകളും വനിതകൾക്ക് ബിസിനസ്സിൽ പ്രയോജനപ്പെടുത്താവുതാണ്. സ്ത്രീകളുടെ സാങ്കേതിക മികവിന്റെ കഴിവും സേവനവും ഗുണപരമായി പ്രയോജനപെടുത്താൻ ഈ സംരംഭത്തിലൂടെ സാധിക്കും. വനിതകൾക്ക് സമൂഹത്തിൽ സജീവ പങ്കാളിത്തം വളർത്തിയെടുക്കാൻ ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്. ഓൺലൈൻ വിദ്യാഭ്യാസ മേഖലയുടെ ഭാഗമാകാൻ mytuitionapp.com വെബ്സൈറ്റ് സന്ദർശിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്.

Story Highlights90+ My tuition App Promotes Women Entrepreneurs

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top