ബിജെപി അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാകാൻ തയ്യാറെന്ന് ഇ. ശ്രീധരൻ

കേരളത്തിൽ ബിജെപി അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാകാൻ തയ്യാറെന്ന് മെട്രോമാൻ ഇ. ശ്രീധരൻ. ബിജെപിയെ അധികാരത്തിൽ എത്തിക്കുകയാണ് ലക്ഷ്യംവയ്ക്കുന്നത്. അതിനുവേണ്ടിയാണ് പാർട്ടിയിലെത്തിയതെന്നും കേരളത്തെ കടക്കെണിയിൽ നിന്ന് കരകയറ്റുമെന്നും ഇ ശ്രീധരൻ പറഞ്ഞു. വാർത്താ ഏജൻസിയായ പിടിഐയോടായിരുന്നു ശ്രീധരന്റെ പ്രതികരണം.

ഗവർണർ സ്ഥാനത്തോട് തനിക്ക് താത്പര്യമില്ല. സംസ്ഥാനത്തിനായി ഒന്നും ചെയ്യാൻ പറ്റാത്ത പദവിയാണ് ഗവർണർ സ്ഥാനം. മത്സരിക്കാൻ പാലക്കാട് സീറ്റ് വേണമെന്നും ശ്രീധരൻ പറഞ്ഞു.

Read Also :ഇ ശ്രീധരന്‍ ബിജെപിയില്‍ ചേരും

കഴിഞ്ഞ ദിവസമാണ് ബിജെപിയിൽ ചേരുമെന്ന് പ്രഖ്യാപിച്ച് ഇ. ശ്രീധരൻ രംഗത്തെത്തിയത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന വിജയ് യാത്രയിൽ അംഗത്വം സ്വീകരിക്കാനാണ് ശ്രീധരന്റെ തീരുമാനം.

Story Highlights – Metro Man, E Sreedharan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top