അട്ടപ്പാടിയിലും ഷിഗല്ല സ്ഥിരീകരിച്ചു

അട്ടപ്പാടിയിലും ഷിഗല്ല സ്ഥിരീകരിച്ചു. ഒരു വയസും എട്ട് മാസവും പ്രായമായ കുട്ടിക്കാണ് ഷീഗല്ല സ്ഥിരീകരിച്ചരിക്കുന്നത്. പാലക്കാട് ജില്ലയിൽ അടപ്പാടിയിലാണ് ആദ്യമായി ഷിഗല്ല റിപ്പോർട്ട് ചെയ്യുന്നത്. കുട്ടി കോഴിക്കോട് മെഡികൽ കോളജിൽ ചികിത്സയിലാണ്.
സംസ്ഥാനത്ത് ആദ്യമായി ഷിഗല്ല സ്ഥിരീകരിക്കുന്നത് കോഴിക്കോടാണ്. കഴിഞ്ഞ ഡിസംബറിലാണ് കോഴിക്കോട് അഞ്ച് പേരിൽ ഷിഗല്ല സ്ഥിരീകരിക്കുന്നത്. തുടർന്ന് എറണാകുളത്തും, കണ്ണൂരും ഷിഗല്ല സ്ഥിരീകരിച്ചു.
ഷിഗല്ല എന്നത് ഒരു ബാക്ടീരിയയാണ്. ഈ ബാക്ടീരിയ വരുത്തുന്ന രോഗമാണ് ഷിഗല്ല.
Read Also : ഷിഗല്ല : ലക്ഷണങ്ങൾ, ചികിത്സ, പരിശോധന; അറിയേണ്ടതെല്ലാം [24 Explainer]
വയറിളക്കം, പനി, വയറുവേദന, അടിക്കടി മലശോധനയ്ക്ക് തോന്നുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. എല്ലാ ഷിഗല്ല രോഗികൾക്കും രോഗലക്ഷങ്ങൾ കാണണമെന്നില്ല. ഷിഗല്ല ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് മൂന്ന് ദിവസത്തിന് ശേഷമാകും രോഗലക്ഷണങ്ങൾ കണ്ട് തുടങ്ങുക.
Story Highlights – shigella confirmed in attappady
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here