ഉന്നാവിൽ പെൺകുട്ടികൾ വിഷം ഉള്ളിൽചെന്ന് മരിച്ച സംഭവം; രണ്ട് പ്രതികൾ അറസ്റ്റിൽ

ഉന്നാവിൽ ദളിത് പെൺകുട്ടികൾ വിഷം ഉള്ളിൽചെന്ന് മരിച്ച സംഭവത്തിൽ രണ്ട് പ്രതികൾ പിടിയിൽ. പ്രധാനപ്രതി വിനയ് അറസ്റ്റിലായെന്ന് പൊലീസ് പറഞ്ഞു. പ്രായപൂർത്തിയാകാത്ത കൂട്ടു പ്രതികയും പിടിയിലായി. പ്രതികൾ കുറ്റം സമ്മതിച്ചെന്ന് പൊലീസ് അറിയിച്ചു. വെള്ളത്തിൽ കീടനാശിനി ചേർത്തായിരുന്നു പ്രതികൾ പെൺകുട്ടികളെ കൊലപ്പെടുത്തിയത്. പ്രണയം നിരസിച്ചതിനെ തുടർന്നാണ് കൊലപാതകമെന്നാണ് വിവരം.
പതിമൂന്നും പതിനാറും വയസുള്ള കുട്ടികളാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. കൈകാലുകൾ കെട്ടിയിട്ട നിലയിൽ ശുരുതരാവസ്ഥയിൽ കണ്ടെത്തിയ മൂന്നാമത്തെ പെൺകുട്ടിയെ ആശുപത്രിയിലാക്കുകയും ചെയ്തു. പോസ്റ്റുമാർട്ടം റിപ്പോർട്ട് അനുസരിച്ച് രണ്ട് പെൺകുട്ടികളുടെ മരണ കാരണം വിഷം ഉള്ളിൽ ചെന്നതാണ്. ഇത് എങ്ങനെ സംഭവിച്ചു എന്നതാണ് ഇപ്പോൾ പൊലീസ് പരിശോധിക്കുന്നത്. കന്നുകാലികൾക്ക് പുല്ല് തേടിപ്പോയ മൂവരും ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചുവരാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് വനത്തിന് സമീപത്തുള്ള പാടത്ത് നിന്ന് രണ്ട് പേരുടെ മൃതദേഹം കണ്ടെത്തിയത്. അസോഹ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ആറ് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘങ്ങൾ ആണ് ഇപ്പോൾ അന്വേഷണം നടത്തുന്നത്.
Story Highlights – Unnao murder case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here