ഐ.എഫ്.എഫ്.കെ വിവാദം വേണ്ടിയിരുന്നില്ലെന്ന് സലിം കുമാറിന് ഇപ്പോൾ തോന്നുണ്ടാകുമെന്ന് കമൽ

ഐ.എഫ്.എഫ്.കെയുമായി ബന്ധപ്പെട്ട വിവാദം വേണ്ടിയിരുന്നില്ലെന്ന് സലീം കുമാറിന് ഇപ്പോൾ തോന്നുന്നുണ്ടാകുമെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ.സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ രാഷ്ട്രീയം കലർത്തരുതെന്നും കമൽ പറഞ്ഞു.
സംവിധായകൻ ടി ദീപേഷ് ഉന്നയിച്ച ആരോപണങ്ങൾ മറുപടി അർഹിക്കുന്നില്ല. സ്വന്തം സിനിമകൾ ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെടാത്തവരാണ് ആരോപണങ്ങൾ ഉന്നയിക്കുന്നത്. സിബി മലയിലിനെ അക്കാദമിയിലേക്ക് തെരഞ്ഞെടുത്തത് സർക്കാരാണ്. അദ്ദേഹം സർക്കാരിന് എതിരെ സംസാരിച്ചാൽ അക്കാദമിക്ക് ഇടപെടാൻ കഴിയില്ല. സംവിധായകൻ സലിം അഹമ്മദിനെ തലശേരിയിലെ ചലച്ചിത്രോത്സവത്തിലേക്ക് ക്ഷണിച്ചിരുന്നുവെന്നും കമൽ കണ്ണൂരിൽ പറഞ്ഞു.
Story Highlights – Salim kumar, Kamal, IFFK
🔥 സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച വൈറൽ വ്ലോഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.
വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.