Advertisement

പൗരത്വ നിയമം നടപ്പാക്കില്ലെന്ന സർക്കാർ നിലപാട് ഇടത് മുന്നണിക്ക് നേട്ടമാകുമോ? കേരള പോൾ ട്രാക്കർ സർവേ ഫലം

February 21, 2021
Google News 2 minutes Read

രാജ്യ വ്യാപകമായി പ്രതിഷേധം അലയടിക്കാനിടയായ പൗരത്വ നിയമം നടപ്പാക്കില്ലെന്ന സർക്കാർ നിലപാട് ഇടത് മുന്നണിക്ക് നേട്ടമാകുമോ? ട്വന്റിഫോറിന്റെ കേരള പോൾ ട്രാക്കർ സർവേയിലെ ഏഴാമത്തെ ചോദ്യം ഇതായിരുന്നു. ഈ ചോദ്യത്തോട് പ്രതികരിച്ചവരിൽ 46 ശതമാനം പേർ സർക്കാർ നിലപാട് ഇടത് മുന്നണിക്ക് നേട്ടമുണ്ടാക്കുമെന്നാണ് പ്രതിരിച്ചത്. മുപ്പത്തിയാറ് ശതമാനം പേർ ഇടത് മുന്നണിക്ക് നേട്ടമുണ്ടാകില്ലെന്ന് അഭിപ്രായപ്പെട്ടപ്പോൾ പതിനെട്ട് ശതമാനം പേർ ഇതേക്കുറിച്ച് അറിയില്ലെന്നും പ്രതികരിച്ചു.

ട്വന്റിഫോറിന്റെ പോൾ ട്രാക്കർ സർവേയിൽ, ഇ ശ്രീധരന്റെ വരവ് ബിജെപിക്ക് ഗുണം ചെയ്യുമോ എന്നതായിരുന്നു ആദ്യ ചോദ്യം. ഇതിനോട് പ്രതികരിച്ച 44 ശതമാനം ആളുകളും ശ്രീധരന്റെ വരവ് ബിജെപിക്ക് ഗുണം ചെയ്യുമെന്നായിരുന്നു പ്രതികരിച്ച്. നാൽപത് ശതമാനം പേർ ഗുണം ചെയ്യില്ലെന്ന് പ്രതികരിച്ചപ്പോൾ പതിനാറ് ശതമാനം ആളുകൾ കൃത്യമായ മറുപടി നൽകാൻ തയ്യാറായില്ല.

ജോസ്. കെ. മാണിയുടെ വരവ് എൽഡിഎഫിന് ഗുണം ചെയ്യുമോ എന്നതായിരുന്നു രണ്ടാമത്തെ ചോദ്യം. ഇതിന് 44 ശതമാനം ഗുണം ചെയ്യില്ലെന്നും 40 ശതമാനം ഗുണം ചെയ്യുമെന്നും പ്രതികരിച്ചു. മുസ്ലിം ലീഗ് നേതാവ് പി. കെ കുഞ്ഞാലിക്കുട്ടിയുടെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള മടങ്ങി വരവ് യുഡിഎഫിന്റെ സാധ്യത വർധിപ്പിക്കുമോ എന്നതായിരുന്നു മൂന്നാമത്തെ ചോദ്യം. ഇതിന് 45 ശതമാനം ആളുകൾ കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവ് യുഡിഎഫിന്റെ സാധ്യത വർധിപ്പിക്കുമെന്ന് പ്രതികരിച്ചു. 37 ശതമാനം സാധ്യത വർധിപ്പിക്കില്ലെന്നും അഭിപ്രായപ്പെട്ടു.

പോൾ ട്രാക്കർ സർവേയിൽ നാലാമത്തെ ചോദ്യം ഉമ്മൻചാണ്ടി നേതൃനിരയിൽ സജീവമായത് യുഡിഎഫിന് ഗുണകരമാകുമോ എന്നതായിരുന്നു. 67 ശതമാനം പേർ ഗുണകരമാകുമെന്നും 25 ശതമാനം ഗുണകരമാകില്ലെന്നും പ്രതികരിച്ചു. പന്ത്രണ്ട് ശതമാനം പേർ അറിയില്ലെന്ന മറുപടിയും നൽകി.

തെരഞ്ഞെടുപ്പിൽ വോട്ടിംഗിനെ സ്വാധിനിക്കുന്ന മുഖ്യവിഷയങ്ങൾ എന്തെല്ലാം എന്നതായിരുന്നു കേരള പോൾ ട്രാക്കർ സർവേയിലെ അഞ്ചാമത്തെ ചോദ്യം. ഇതിൽ 28 ശതമാനം ആളുകൾ പ്രതികരിച്ചത് കിറ്റ് പെൻഷൻ വിഷയം വോട്ടിംഗിനെ സ്വാധീനിക്കുമെന്നാണ്. തൊഴിൽ നിയമന സമരങ്ങൾ മുഖ്യ വിഷയമാകുമെന്ന് 25 ശതമാനവും കൊവിഡും ആരോഗ്യമേഖലയും പ്രധാന വിഷയമാകുമെന്ന് 16 ശതമാനവും പ്രതികരിച്ചു. സ്വർണക്കടത്ത്, ലൈഫ് വിവാദം-14 ശതമാനം, പ്രളയകാല പ്രവർത്തനം-9 ശതമാനം, പാലാരിവട്ടം, സ്വർണത്തട്ടിപ്പ്-5 ശതമാനം, സോളാർ കേസ്-3 ശതമാനം എന്നിങ്ങനെയാണ് മറ്റ് പ്രതികരണങ്ങൾ.

വികസനം ചർച്ചയായാൽ നേട്ടം ഏത് മുന്നണിക്കായിരിക്കും എന്നതായിരുന്നു ട്വന്റിഫോറിന്റെ കേരള പോൾ ട്രാക്കർ സർവേയിൽ ഉന്നയിച്ച ആറാമത്തെ ചോദ്യം. ഈ ചോദ്യത്തിന് 46 ശതമാനം ആളുകൾ എൽഡിഎഫിനൊപ്പം നിന്നു. നാൽപത് ശതമാനം പേർ നേട്ടം യുഡിഎഫിനാണെന്ന് അഭിപ്രായപ്പെട്ടു. പതിനാല് ശതമാനം പേർ എൻഡിഎയ്ക്കാണെന്നും പ്രതികരിച്ചു.

Story Highlights – kerala poll tracker survey

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here