കേരളം ആര് ഭരിക്കും? കേരള പോൾ ട്രാക്കർ സർവേ ഫലം

കേരളം ആര് ഭരിക്കും? ട്വന്റിഫോറിന്റെ കേരള പോൾ ട്രാക്കർ സർവേയുടെ ഫൈനൽ ചോദ്യം ഇതായിരുന്നു. പ്രേക്ഷകർ ഉറ്റുനോക്കിയിരുന്ന ചോദ്യവും ഇതായിരുന്നു. എൽഡിഎഫിന് ആദിപത്യം ഉറപ്പിക്കുന്നതാണ് ട്വന്റിഫോറിന്റെ പോൾ ട്രാക്കർ സർവേയുടെ അവസാന ചോദ്യത്തിന്റെ ഉത്തരം.

സർവേയിൽ പങ്കെടുത്ത 42.38 ശതമാനം പേർ എൽഡിഎഫ് ഭരണം നിലനിർത്തുമെന്നാണ് അഭിപ്രായപ്പെട്ടത്. എൽഡിഎഫിന് 68 മുതൽ 78 സീറ്റുകൾ വരെ ലഭിക്കാൻ സാധ്യതയുണ്ടെന്ന് ഇവർ പറയുന്നു. സർവേയുടെ ഭാഗമായ 40.72 ശതമാനം പേർ യുഡിഎഫിന് 62 മുതൽ 72 സീറ്റുകൾ വരെ ലഭിക്കാമെന്ന് പറയുന്നു. 16.9 ശതമാനം ആളുകൾ അഭിപ്രായപ്പെട്ടത് ബിജെപിക്ക് ഒന്നോ രണ്ടോ സീറ്റുകൾ ലഭിക്കുമെന്നാണ്.

Top