പ്രതിപക്ഷത്തിന്റെ പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു ? കേരള പോൾ ട്രാക്കർ സർവേ ഫലം

പ്രതിപക്ഷത്തിന്റെ പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നുവെന്ന പ്രധാന ചോദ്യത്തിന് ശരാശരി എന്നായിരുന്നു ഭൂരിഭാഗം പേരും ഉത്തരം നൽകിയത്.
40 ശതമാനം പേർ ശരാശരി എന്ന അഭിപ്രായക്കാരാണ്. വളരെ മികച്ചത് എന്ന് അഭിപ്രായപ്പെട്ടവർ 12 ശതമാനമാണ്. 18 ശതമാനം പേരാണ് മികച്ചത് എന്ന അഭിപ്രായം രേഖപ്പെടുത്തിയത്. 18 ശതമാനം പേർ പ്രതിപക്ഷത്തിന്റെ പ്രവർത്തനം മോശമാണെന്ന് വിലയിരുത്തി.

കേന്ദ്ര സർക്കാരിന്റെ ഭരണത്തെ ശരാശരി എന്നാണ് 34 ശതമാനം പേർ വിലയിരുത്തിയത്. 14 ശതമാനം പേർ വളരെ മികച്ചതെന്ന് അഭിപ്രായപ്പെട്ടവർ മികച്ചതെന്ന് 18 ശതമാനം പേർ അഭിപ്രായപ്പെട്ടു.
പിണറായി വിജയൻ സർക്കാരിന്റെ ഭരണം വളരെ മികച്ചതാണെന്ന് അഭിപ്രായപ്പെട്ടവർ 18 ശതമാനമാണ്. മികച്ചത് എന്ന അഭിപ്രായം രേഖപ്പെടുത്തിയത് 28 ശതമാനമാണ്. 25 ശതമാനം പേർ ശരാശരി എന്ന് അഭിപ്രായപ്പെട്ടപ്പോൾ ഭരണം മോശമാണെന്ന് 20 ശതമാനം പേരും വളരെ മോശമാണെന്ന് 9 ശതമാനം പേരും അഭിപ്രായപ്പെട്ടു.
Story Highlights – opposition, kerala poll tracker
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here