Advertisement

കേരളം ആര് ഭരിക്കും? ട്വന്റിഫോർ ‘കേരള പോൾ ട്രാക്കർ’ ആദ്യ പ്രീ-പോൾ സർവേ ഫലം ഇന്ന്

February 21, 2021
Google News 1 minute Read

നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കേ ട്വന്റിഫോറിന്റെ ആദ്യ പ്രീ-പോൾ സർവേ ഫലം ഇന്ന് പുറത്ത് വിടുന്നു. ട്വന്റിഫോർ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് ഏറ്റവും വലിയ പ്രീ പോൾ സർവേയാണ്. കേരളം ആര് ഭരിക്കുമെന്ന ആദ്യഘട്ട സർവേ നാളെ വൈകിട്ട് 6 ന് പ്രേക്ഷകരിലേയ്ക്ക് എത്തും. മൂന്ന് മണിക്കൂർ നീളുന്ന കേരള പോൾ ട്രാക്കറിൽ ജനമനസിലെ മുഖ്യമന്ത്രി ആര് ? കേരളം ആര് ഭരിക്കും ? ഭരണ വിരുദ്ധ തരംഗമുണ്ടോ ? തുടങ്ങി നിരവധി വിഷയങ്ങളിൽ കേരളത്തിന്റെ പ്രതികരണം അറിയാം.

കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ദൃശ്യമാധ്യമം ഏറ്റവും അധികം വോട്ടർമാരെ നേരിൽക്കണ്ട് നടത്തിയ അഭിപ്രായ സർവേ ഫലമായിരിക്കും ഇത്. സർവ്വേയിൽ പങ്കെടുത്തവരുടെ എണ്ണം കൊണ്ടും സർവ്വേ വിഷയങ്ങൾ കൊണ്ടും ബൃഹത്താണ് ഇത്. 140 മണ്ഡലങ്ങളിലേയും സമ്മതിദായകർ പങ്കാളികളായ സർവേ. ഫലങ്ങളെക്കുറിച്ചുള്ള തത്സമയ ചർച്ചയും ഉണ്ടാകും. പ്രേക്ഷക പ്രീതി ഏറെ ആർജിച്ച ഓക്‌മെന്റഡ് റിയാലിറ്റി മാജിക് തന്നെയാകും കേരള പോൾ ട്രാക്കർ സർവേയുടേയും ആകർഷണം.

Story Highlights – Kerala poll tracker survey

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here