കുളിക്കാനിറങ്ങിയ യുവാവ് കടവിൽ മുങ്ങിമരിച്ചു

man bathe drowned river

കുളിക്കാനിറങ്ങിയ യുവാവ് പമ്പയാറ്റിലെ തിരുവല്ല കീച്ചേരിവാൽ കടവിൽ മുങ്ങിമരിച്ചു. ഗ്രീഷ്മം ടീ എക്സ്പോർട്ടിങ്ങ് കമ്പനി ഉടമ ഇടുക്കി പാമ്പനാർ പുത്തൻപുരയിൽ വിനൂപ് രാജ് (36 ) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് നാലരയോടെ ആയിരുന്നു സംഭവം. തുടർന്ന് തിരുവല്ലയിൽ നിന്നെത്തിയ അഗ്നിശമന സേനയിലെ സ്കൂബ ടീം നടത്തിയ തെരച്ചിലിനൊടുവിൽ കടവിൽ നിന്നും നൂറ് മീറ്റർ മാറി മൃതദേഹം കണ്ടെടുക്കുകയായിരുന്നു. മൃതദേഹം തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Story Highlights – man who went to bathe drowned in the river

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top