പുതുച്ചേരിയിൽ കോൺഗ്രസ് സർക്കാർ രാജിവയ്ക്കുമെന്ന് സൂചന

Pondicherry govt may resign soon

പുതുച്ചേരിയിൽ കോൺഗ്രസ് സർക്കാർ രാജിവയ്ക്കുമെന്ന് സൂചന. മുഖ്യ മന്ത്രി നാരായണസ്വാമി എംഎൽഎമാരുടെ യോഗം വിളിച്ചു. നിയമസഭാ സമ്മേളനം 11 മണിക്ക് ചേരാനിരിക്കെയാണ് യോഗം.

സർക്കാരിന് ഭൂരിപക്ഷം ഇല്ലാതായതിനെ തുടർന്ന് ഫ്‌ളോർ ടെസ്റ്റ് നടക്കാനിരിക്കുകയാണ്. രണ്ട് എംഎൽഎമാരാണ് ഭരണപക്ഷത്ത് നിന്ന് രാജിവച്ചത്. ഈ സാഹചര്യത്തിലാണ് നാരായണസ്വാമി സർക്കാരിന് സഭയിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടത്.

കെ.ലക്ഷ്മിനാരായണൻ എംഎൽഎയാണ് ഒടുവിലായി രാജിവച്ചത്. നിലവിൽ 13 അംഗങ്ങളാണ് കോൺഗ്രസിനുള്ളത്. 33 അംഗ സഭയിൽ പ്രതിപക്ഷത്തിനാകട്ടെ 14 എംഎൽഎമാരുണ്ട്.

Story Highlights – pondicherry

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top