Advertisement

അപകടം പതിയിരിക്കുന്ന യെല്ലോ സ്റ്റോൺ

February 22, 2021
Google News 2 minutes Read

അമേരിക്കയിലെ യെല്ലോ സ്റ്റോൺ അഥവാ ”മരണ മേഖല” എന്ന് അറിയപ്പെടുന്ന ദേശീയ പാർക്കിന് ഏകദേശം 3400 ചതുരശ്ര മൈൽ വിസ്തൃതിയുണ്ട്. യെല്ലോ സ്റ്റോണിൻ്റെ ചെറിയൊരു ഭാഗം സ്ഥിതി ചെയ്യുന്നത് ഇഡാഹോ സ്റ്റേറ്റിലാണ്. കുറ്റ കൃത്യങ്ങളിൽ ഉൾപ്പെടുന്ന കുറ്റവാളികളെ നിയമത്തിനു മുന്നിൽ എത്തിക്കാൻ സാധിക്കില്ലെന്നാണ് ഈ വിചിത്ര പേരിനു പിന്നിൽ. അമേരിക്കൻ ഭരണഘടനയുടെ ആറാം ഭേദഗതിയാണ് ഇഡാഹോയിലെ ഈ ഭാഗത്തെ നിയമത്തിന്റെ കൈപ്പിടിയിൽ നിന്നും മാറ്റി നിർത്തുന്നത്. ആറാം ഭേദഗതി പ്രകാരം കുറ്റവാളികൾക്ക് കുറ്റം നടന്ന ജില്ലയിലെ കോടതിയിൽ വിചാരണയ്ക്ക് അധികാരമുണ്ട്. ഇഡാഹോയിലെ യെല്ലോ സ്റ്റോൺ ഉൾപ്പെടുന്ന ജില്ലയിൽ താമസക്കാരായി ആരുമില്ലന്നതാണ് നിയമത്തിലെ പഴുതായി മാറിയിരിക്കുന്നത്. ഇതിനാൽ യെല്ലോ സ്റ്റോൺ ഭാഗത്തെ കുറ്റകൃത്യങ്ങൾക്ക് പിന്നിലുള്ളവരെ ശിക്ഷിക്കാനും സാധിക്കില്ല. കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നിരവധിപേർ ഇവിടെ കൊല്ലപ്പെടുകയോ കാണാതെ പോകുകയോ ചെയ്തിട്ടുണ്ട്. കുറ്റവാളികളെല്ലാം രക്ഷപെടുകയും ചെയ്തു .

1872 ലാണ് യെല്ലോ സ്റ്റോൺ ദേശിയ പാർക്ക് രൂപീകരിക്കുന്നത്. 37 സ്റ്റേറ്റുകളാണ് അക്കാലത്ത് അമേരിക്കയിലുണ്ടായിരുന്നത്. മരണ മേഖലയെന്ന് വിശേഷിക്കപ്പെടുന്ന പ്രാദേശത്ത് ഒരു കൊലപാതകം നടക്കുകയും ആറാം ഭേദഗതി പ്രകാരം വിചാരണയ്ക്ക് അപേക്ഷിക്കുകയും ചെയ്‌താൽ നിലവിലെ നിയമം അനുസരിച്ച് കോടതി കുഴപ്പത്തിലാകും. പരിഹാരം എളുപ്പമാണെന്ന് തോന്നുമെങ്കിലും അത് അങ്ങനെയല്ല 2000 ത്തിലെ സെൻസസ് പ്രകാരം, ഇൻഡഹോയിലെ യെല്ലോ സ്റ്റോൺ പാർക്കിന്റെ ഭാഗത്തെ ജനസംഖ്യ പൂജ്യമാണ്. ഈ നിയമത്തിലെ പഴുത് ഒഴിവാക്കാനായി 50 ചതുരശ്ര മൈൽ വരുന്ന ഭാഗം വ്യോമിംങിലേയ്ക്ക് മാറ്റുന്നതിനെക്കുറിച്ച് നടത്തിയ ചർച്ചകളും ശ്രമങ്ങളും ഫലം കാണാതെ പോയിരുന്നു. അതുകൊണ്ട് തന്നെ അമേരിക്കൻ നിയമത്തിലെ ഒരു പഴുതായി യെല്ലോ സ്റ്റോണിലെ ഈ മരണ മേഖല ഇപ്പോഴും നിലനിക്കുകയാണ്.

Read Also : അപ്രത്യക്ഷമാകുന്ന വാൻ ദ്വീപ് ;

ഈ സ്ഥലത്തെക്കുറിച്ച് നിരവധി ഗവേഷണങ്ങൾ നടന്നിട്ടുണ്ട്.

ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുൻപ് അഗ്നിപർവത സ്ഫോടനങ്ങളുടെ ഫലമായി രൂപാന്തരപ്പെട്ട യെല്ലോ സ്റ്റോൺ മേഖലയിലെ ഉഷ്‌ണ പ്രവാഹങ്ങളും വാതകങ്ങൾ പുറം തള്ളുന്ന മലനിരകളും വെള്ളച്ചാട്ടങ്ങളുമൊക്കെ വളരെ പ്രസിദ്ധമാണ്. യെല്ലോ സ്റ്റോൺ നാഷണൽ പാർക്കിലെ മുഖ്യ ആകർഷണ കേന്ദ്രമാണ് ഗ്രാൻഡ് പ്രിസ്മാറ്റിക് സ്പ്രിംഗ് എന്ന ഉഷ്ണമേഖല പ്രവാഹം. പ്രിസത്തിലൂടെ പ്രകാശം കടത്തി വിടുമ്പോൾ മഴവില്ല് വിരിയുന്നത് പോലെ ചുവപ്പ് , ഓറഞ്ച് , പച്ച , നീല , മഞ്ഞ തുടങ്ങിയ നിറങ്ങൾ വാരി വിതറിയ പോലെയാണ് ഈ ജലപ്രവാഹം. 160 അടി താഴ്ചയുണ്ട് ഈ ജലപ്രവാഹത്തിന്. കൂടാതെ ഗ്രാൻഡ് പ്രിസ്മാറ്റിക് സ്പ്രിംഗിന് സമീപത്ത് 50 അടി നീളമുള്ള ഉഷ്ണ ജലധാരയുണ്ട്. ഭംഗി ആസ്വദിച്ച് ആ ജലപ്രവാഹത്തിലേയ്ക്ക് വീണാൽ സ്ഥിതിയെല്ലാം മാറും. 70 ഡിഗ്രി സെൽഷ്യസ് ഉള്ള 2100 ലിറ്റർ ജലമാണ് ഓരോ മിനിറ്റിലും അതിനുള്ളിൽ നിന്നും പുറത്ത് വരുന്നത്. ചൂടുകാലത്ത് ഇവിടുത്തെ ഊഷ്മാവ് വൻതോതിൽ ഉയരും.

ധാതു സമ്പുഷ്ടമായ ജലത്തിൽ കാണപ്പെടുന്ന സൂഷ്മ ജീവികളാണ് ഗ്രാൻഡ് പ്രിസ്മാറ്റിക് സ്പ്രിംഗിലെ വ്യത്യസ്ത നിറങ്ങൾക്ക് കാരണം. ഊഷ്മാവിന്റെ അടിസ്ഥാനത്തിൽ ഈ നിറങ്ങൾക്ക് വ്യത്യാസം വരും. ജല പ്രവാഹത്തിന്റെ നടു ഭാഗത്ത് അതി കഠിനമായ ചൂടായതിനാൽ ഇവിടം ശൂന്യമാണ്. ആഴം കൂടിയ ഭാഗത്ത് വെള്ളത്തിന് നീല നിറമാണ്. അമേരിക്കയിലെ ഏറ്റവും വലുതും ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തേതുമായ ഉഷ്ണമേഖലാ പ്രവാഹമാണ് ഗ്രാൻഡ് പ്രിസ് മാറ്റിക് ഉഷ്ണജല പ്രവാഹം.

Read Also : അജ്ഞാത ഇടം ; ഭൂമിക്കടിയിലെ വിസ്മയ നഗരം ”കൂബർ പെഡി”

Story Highlights – America’s Cherished Cauldron of Death, Yellowstone

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here