പള്ളിവാസലില്‍ പെണ്‍കുട്ടിയെ കുത്തിക്കൊന്ന സംഭവം; ബന്ധുവിന്റെ മൃതദേഹം കണ്ടെത്തി

ഇടുക്കി അടിമാലി പള്ളിവാസലില്‍ പെണ്‍കുട്ടിയെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ബന്ധു ആത്മഹത്യ ചെയ്ത നിലയില്‍. പെണ്‍കുട്ടിയുടെ ബന്ധുവായ അനു എന്ന അരുണാണ് മരിച്ചത്. പള്ളിവാസല്‍ പവര്‍ ഹൗസിന് സമീപത്ത് വച്ചാണ് മൃതദേഹം കണ്ടെത്തിയത്.

പതിനേഴുകാരി കുത്തേറ്റു മരിച്ച സംഭവത്തില്‍ ബന്ധുവിനായുള്ള അന്വേഷണം പൊലീസ് ശക്തമാക്കിയിരുന്നു. ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതി എന്ന് സംശയിക്കുന്ന അനുവിനെ പിടികൂടാന്‍ പൊലീസിനായിരുന്നില്ല. ഇയാള്‍ സുഹൃത്തുക്കള്‍ക്ക് അയച്ച ആത്മഹത്യാ കുറിപ്പ് പൊലീസിന് ലഭിച്ചിരുന്നു. പ്രണയ നൈരാശ്യത്തെ തുടര്‍ന്നാണ് രേഷ്മയെ കൊലപ്പെടുത്തി താന്‍ ആത്മഹത്യ ചെയുന്നത് എന്ന് അരുണ്‍ ആത്മഹത്യ കുറിപ്പില്‍ എഴുതിയിരുന്നു.

Read Also : ഉന്നാവോ പെണ്‍കുട്ടികളുടെ മരണം സിബിഐയ്ക്ക് വിടണമെന്ന് ബന്ധുക്കള്‍

നാല് ദിവസം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് പ്രതി അരുണിനെ പള്ളിവാസല്‍ പവര്‍ ഹൗസിന് കിലോമീറ്ററുകള്‍ മാറി ആത്മഹത്യ ചെയ്ത നിലയില്‍ പൊലീസ് കണ്ടെത്തിയത്.

കഴിഞ്ഞ 19ാം തിയതിയാണ് രേഷ്മ കൊല്ലപ്പെട്ടത്. അന്ന് സ്‌കൂള്‍ കഴിഞ്ഞ് രേഷ്മ അരുണിനൊപ്പം പോകുന്ന സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. പള്ളിവാസല്‍ പവര്‍ ഹൗസിന് സമീപത്ത് വെച്ച് രേഷ്മയെ കൊലപ്പെടുത്തിയ ശേഷം അവിടെ നിന്നും അരുണ്‍ അപ്രതീക്ഷനായി എന്ന് പൊലീസ് പറഞ്ഞിരുന്നു.

തുടര്‍ന്ന് പൊലീസും നാട്ടുകാരും ചേര്‍ന്നു വന മേഖല കേന്ദ്രീകരിച്ച് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഒടുവില്‍ ഇന്ന് രാവിലെ നാട്ടുകാരാണ് അരുണിനെ തുങ്ങി മരിച്ച നിലയില്‍ കണ്ട വിവരം പൊലീസിനെ അറിയിച്ചത്. കൊല്ലപ്പെട്ട രേഷ്മയുടെ പിതാവിന്റെ അര്‍ദ്ധ സഹോദരനാണ് അരുണ്‍. എന്നാല്‍ കുടുംബ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്നായിരുന്നു പിതാവിന്റെ പ്രതികരണം. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും.

Story Highlights – stabbed to death, idukki

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top