ഉദ്യോഗാർത്ഥികൾക്ക് പിന്തുണ; രാഹുൽ ഗാന്ധി സമരപ്പന്തലിൽ

സെക്രട്ടേറിയേറ്റിന് മുന്നിൽ പിഎസ്‌സി ഉദ്യോഗാർത്ഥികൾ നടത്തുന്ന സമരത്തിന് പിന്തുണ നൽകി രാഹുൽ ഗാന്ധി സമരപ്പന്തലിൽ എത്തി. ഉദ്യോഗാർത്ഥികളുമായി രാഹുൽ ഗാന്ധി സംസാരിച്ചു.
ഐശ്വര്യ കേരളയാത്രയുടെ സമാപന സമ്മേളനത്തിൽ നിന്നാണ് രാഹുൽ ഗാന്ധി സമരപന്തലിൽ എത്തിയത്. സിപിഒ സമര പന്തലിലാണ് രാഹുൽ ഗാന്ധി ആദ്യമായി എത്തിയത്. ശശി തരൂർ, രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി എന്നിവർ രാഹുൽ ഗാന്ധിക്കൊപ്പമുണ്ട്. സമരം ചെയ്യുന്നവരുടെ പ്രതിനിധികളും നേതാക്കളും രാഹിൽ ഗാന്ധിക്ക് സാഹചര്യം വിശദീകരിച്ചു.
നോർത്ത് ബ്ലോക്കിൽ നിന്ന് നടന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ നിരാഹാരമിരിക്കുന്ന സമരപന്തലിലേക്കും, എൽജിഎസ് സമരപന്തലിലേക്കും എത്തും.
Story Highlights – rahul gandhi supports psc strike
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News