ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ മുതിര്‍ന്ന നേതാവ് പി.പി. മുകുന്ദന്‍

ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ മുതിര്‍ന്ന നേതാവ് പി.പി. മുകുന്ദന്‍. കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയില്‍ പങ്കെടുക്കാത്തത് ക്ഷണിക്കാത്തതിനാലാണ്. തെരഞ്ഞെടുപ്പില്‍ തന്റെ പങ്ക് നേതൃത്വം പ്രതീക്ഷിക്കുന്നില്ലെന്നും പി.പി. മുകുന്ദന്‍ ട്വന്റിഫോറിനോട് പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയുടെ വേദികളിലെവിടെയും മുതിര്‍ന്ന നേതാവായ പി.പി. മുകുന്ദന്റെ സാന്നിധ്യമുണ്ടായിരുന്നില്ല. സംസ്ഥാന നേതാക്കളോ ജില്ലാ നേതാക്കളോ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് പി.പി. മുകുന്ദന്‍ ട്വന്റിഫോറിനോട് പറഞ്ഞു. യാത്രയുടെ ഉദ്ഘാടന ദിവസം രാവിലെയാണ് കെ. സുരേന്ദ്രന്റെ കോള്‍ വന്നത്.താന്‍ പങ്കെടുക്കണമെന്ന ആഗ്രഹം നേതൃത്വത്തിനില്ലെന്നും പി.പി. മുകുന്ദന്‍ പറഞ്ഞു.

നേതാക്കള്‍ വിളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. കണ്ണൂര്‍ ജില്ലയിലെ പരിപാടിയിലെങ്കിലും ചുമതലയുള്ള ആളുകള്‍ വിളിക്കുമെന്ന് കരുതിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ തെരഞ്ഞെടുപ്പില്‍ പ്രചാരണ രംഗത്ത് പോലും താനുണ്ടാകില്ല. നേതൃത്വവും അത് പ്രതീക്ഷിക്കുന്നില്ല. ഇ. ശ്രീധരന്റെ ബിജെപി പ്രവേശനം ഗുണമുണ്ടാക്കുമോയെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും പി.പി. മുകുന്ദന്‍ പറഞ്ഞു.

Story Highlights – Senior BJP leader P.P. Mukundan Against BJP state leadership

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top