വട്ടിയൂർക്കാവിൽ വി കെ പ്രശാന്തിനെതിരെ വേണു രാജാമണിയെ രംഗത്തിറക്കാനൊരുങ്ങി കോൺഗ്രസ്

congress fields venu rajamani in vattiyoorkavu

തിരുവനന്തപുരത്തെ വട്ടിയൂർക്കാവിൽ വി കെ പ്രശാന്തിനെതിരെ കോൺഗ്രസ് മുൻ ഇന്ത്യൻ നയതന്ത്രജ്ഞൻ വേണു രാജാമണിയെ രംഗത്തിറക്കും . മത്സരിക്കാൻ ആവശ്യപ്പെട്ടാൽ വലിയ അംഗീകാരമായി കാണുമെന്ന് വേണു രാജാമണി ട്വന്റിഫോറിനോട് പറഞ്ഞു

കെ മുരളീധരൻ 2011 മുതൽ ജയിച്ച വട്ടിയൂർക്കാവ് 2019ലെ ഉപതെരഞ്ഞെടുപ്പിലാണ് വി കെ പ്രശാന്തിലൂടെ ഇടതുപക്ഷത്തേക്ക് ചാഞ്ഞത്. ഇക്കുറി മണ്ഡലം തിരിച്ചുപിടിക്കാൻ വേണു രാജാമണിയെ നിയോഗിക്കാനൊരുങ്ങുകയാണ് കോൺഗ്രസ്.

വേണു രാജാമണിയുടെ ബാല്യം തിരുവനന്തപുരത്തായിരുന്നു. അച്ഛൻ കെ എസ് രാജാമണി പേരുകേട്ട അഭിഭാഷകനും എറണാകുളം മഹാരാജാസ് കോളജിൽ ഗടഡ വിന്റെ ചെയർമാനായിരുന്ന വേണു രാജാമണി മാധ്യമ പ്രവർത്തകൻ, പണബ് മുഖർജി രാഷ്ട്രപതിയായിരിക്കെ അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറി, നെതർലൻഡിലെ ഇന്ത്യൻ സ്ഥാനപതി എന്നീ നിലകളിലും പ്രവർത്തിച്ചു.

വിശ്വ പൗരൻ എന്നറിയപ്പെട്ട വി കെ കൃഷ്ണമേനോനെ പാർലമെന്റിലേക്ക് തെരഞ്ഞെടുത്തയച്ച തിരുവനന്തപുരത്താണ് യുഎന്നിൽ നിന്നിറങ്ങി വന്ന ശശി തരൂർ മത്സരിച്ചത്. ഇപ്പോഴിതാ വട്ടിയൂർക്കാവിൽ മറ്റൊരു നയതന്ത്രജ്ഞൻ മാറ്റുരയ്ക്കാനെത്തുന്നു.

Story Highlights – congress fields venu rajamani in vattiyoorkavu

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top