യുഎഇ കോൺസുലേറ്റ് മുൻ ഗൺമാൻ ജയഘോഷ് വീട്ടിൽ തിരിച്ചെത്തി

കാണാതായ യു.എ.ഇ കോൺസുലേറ്റ് മുൻ ഗൺമാൻ ജയഘോഷ് വീട്ടിൽ തിരിച്ചെത്തി. ഇന്ന് പുലർച്ചെ ഒന്നരയോടെ കുഴിവിളയിലുള്ള വീട്ടിൽ തിരിച്ചെത്തുകയായിരുന്നു. പളനിയിൽ പോയതായിരുന്നുവെന്നാണ് ജയഘോഷ് പറയുന്നത്.

കഴിഞ്ഞ ദിവസം രാവിലെ ഭാര്യയെ ജോലി സ്ഥലത്ത് എത്തിച്ചതിനു ശേഷമാണ് ജയഘോഷിനെ കാണാതായത്. മൊബൈൽ സ്വിച്ച് ഓഫായതിനെ തുടർന്ന് വൈകുന്നേരം ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. വൈകിട്ടോടെ ജയഘോഷ് സഞ്ചരിച്ച സ്‌കൂട്ടർ നേമം പൊലീസ് കണ്ടെത്തി. സ്‌കൂട്ടറിനുള്ളിൽ നിന്ന് ജയഘോഷ് എഴുതിയെന്ന് കരുതുന്ന കത്തും പൊലീസിന് ലഭിച്ചിരുന്നു.

Story Highlights -UAE Consulate, gunman

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top