പ്രചാരണത്തിന് 5 പേർ മാത്രം; 80 വയസിന് മുകളിലുള്ളവർക്ക് തപാൽ വോട്ട് : സുനിൽ അറോറ

election protocol by chief election commissioner

കൊവിഡ് പശ്ചാത്തലത്തിലെ തെരഞ്ഞെടുപ്പ് പ്രക്രിയ വിശദീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ.

വീട് കയറിയുള്ള പ്രചാരണത്തിന് അഞ്ച് പേർ മാത്രമേ പാടുള്ളു. പത്രിക നൽകാൻ സ്ഥാനാർത്ഥിക്കൊപ്പം രണ്ട് പേരെ മാത്രമേ അനുവദിക്കുകയുള്ളു. വാഹന ജാഥയിൽ അഞ്ച് വാഹനങ്ങൾ മാത്രമേ അനുവദിക്കുകയുള്ളു. ഇന്ന് മുതൽ തെരഞ്ഞെടുപ്പ് ചട്ടം നിലവിൽ വരും.

80 വയസിന് മുകളിലുള്ളവർക്ക് തപാൽ വോട്ട് വഴി വോട്ട് ചെയ്യാം. കൊവിഡ് ബാധിതർക്കും വോട്ട് ചെയ്യാൻ അവസരമൊരുക്കും.

വോട്ടിംഗ് സമയം ഒരു മണിക്കൂർ കൂടി നീട്ടാമെന്ന് സുനിൽ അറോറ പറഞ്ഞു. പ്രശ്‌നബാധിത ബൂത്തുകളിൽ കേന്ദ്ര നിരീക്ഷകരുണ്ടാകും. വെബ് കാസ്്റ്റിംഗും ഏർപ്പെടുത്തും.

പശ്ചിമ ബംഗാൾ, തമിഴ് നാട്, കേരളം, അസം, പുതുച്ചേരി എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ്. പശ്ചിമ ബംഗാളിൽ 294 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തമിഴ് നാട്ടിൽ 234 സീറ്റുകളിലേക്കും, കേരളത്തിൽ 140 സീറ്റുകളിലേക്കും, അസമിൽ 26 സീറ്റുകളിലേക്കും, പുതുച്ചേരിയിൽ 30 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ്. അഞ്ച് സംസ്ഥാനങ്ങളിലുമായി 18.68 കോടി വോട്ടർമാരാണ് 2.7 ലക്ഷം പോളിംഗ് സ്‌റ്റേഷനുകളിൽ വോട്ട് രേഖപ്പെടുത്തുക.

പൂർണമായും കൊവിഡ് മാനദണ്ഡം പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ് നടത്തുകയെന്ന് ഇലക്ഷൻ കമ്മീഷൻ അറിയിച്ചു.

Story Highlights – election date declared by chief election commissioner

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top