Advertisement

ആഭ്യന്തര വനിതാ ഏകദിന ടൂർണമെന്റ് മാർച്ച് 11 മുതൽ ആരംഭിക്കും; കേരളം ഗ്രൂപ്പ് ഡിയിൽ

February 26, 2021
Google News 2 minutes Read
Women's One Day Tournament

വനിതകളുടെ ആഭ്യന്തര ഏകദിന ടൂർണമെന്റ് മാർച്ച് 11 മുതൽ ആരംഭിക്കും. ഏപ്രിൽ നാലിനാണ് ഫൈനൽ. 6 ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്ന ടീമുകൾ 6 വ്യത്യസ്ത വേദികളിലായി തങ്ങളുടെ മത്സരങ്ങൾ കളിക്കും. മുംബൈ, പഞ്ചാബ് എന്നീ ടീമുകൾക്കൊപ്പം ഗ്രൂപ്പ് ഡിയിലാണ് കേരളം ഉൾപ്പെട്ടിരിക്കുന്നത്. മധ്യപ്രദേശിലെ ഇൻഡോറിലാവും മത്സരങ്ങൾ.

ഗ്രൂപ്പ് എ: ഝാർഖണ്ഡ്, ഒഡീഷ, ഹൈദരാബാദ്, ഗുജറാത്ത്, ഛത്തീസ്ഗഡ്, ത്രിപുര. മത്സരങ്ങൾ ഗുജറാത്തിലെ സൂററ്റിൽ നടക്കും.

ഗ്രൂപ്പ് ബി: റെയിൽവേയ്സ്, ബംഗാൾ, സൗരാഷ്ട്ര, ഹരിയാന, അസം, ഉത്തരാഖണ്ഡ്. മത്സരങ്ങൾ ഗുജറാത്തിലെ രാജ്കോട്ടിൽ

ഗ്രൂപ്പ് സി: ആന്ധ്രപ്രദേശ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ, ഗോവ, ഛണ്ഡീഗഡ് എന്നീ ടീമുകൾ രാജസ്ഥാനിലെ ജയ്പൂരിൽ മത്സരങ്ങൾ കളിക്കും.

ഗ്രൂപ്പ് ഡി: കേരളം, മുംബൈ, പഞ്ചാബ്, മധ്യപ്രദേശ്, ബറോഡ, നാഗാലാൻഡ്. മത്സരങ്ങൾ മധ്യപ്രദേശിലെ ഇൻഡോറിൽ.

ഗ്രൂപ്പ് ഇ: കർണാടക, ഡൽഹി, ഹിമാചൽ പ്രദേശ്, തമിഴ്നാട്, വിദർഭ, മേഘാലയ. തമിഴ്നാട്ടിലെ ചെന്നൈയിലാവും മത്സരങ്ങൾ.

പ്ലേറ്റ് ഗ്രൂപ്പിൽ പോണ്ടിച്ചേരി, ജമ്മു കശ്മീർ, മിസോറം, ബിഹാർ, മണിപ്പൂർ, സിക്കിം, അരുണാചൽ പ്രദേശ് എന്നീ ടീമുകളാണ് ഉള്ളത്. മത്സരങ്ങൾ കർണാടകയിലെ ബെംഗളൂരുവിൽ നടക്കും.

Story Highlights – Senior Women’s One-Day Tournament To Begin On March 11

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here