അടിമുടി സസ്‍പെന്‍സുമായി ദി പ്രീസ്റ്റിന്റെ രണ്ടാം ടീസർ പുറത്ത്

മമ്മൂട്ടിയും മഞ്ജു വാരിയരും ആദ്യമായി ഒരുമിക്കുന്ന ചിത്രം ദി പ്രീസ്റ്റിന്റെ രണ്ടാം ടീസർ പുറത്തെത്തി. നവാഗതനായ ജോഫിൻ.ടി. ചാക്കോ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രണ്ടാം ടീസർ അടിമുടി ദുരൂഹതകൾ നിറഞ്ഞതാണ്. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന സസ്‌പെന്‍സ് ത്രില്ലറായിട്ടാണ് ദി പ്രീസ്റ്റ് ഒരുക്കിയിരിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് പുതിയ ടീസർ. ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത് ഒരു വൈദികൻ്റെ വേഷത്തിലാണ് . മമ്മൂട്ടിയുടെ ക്യാരക്ടര്‍ ലുക്ക് ചിത്രങ്ങള്‍ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു. മാര്‍ച്ച് നാലിനാണ് ചിത്രത്തിൻ്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.
ഒരേ കുടുംബത്തില്‍ തന്നെ തുടര്‍ച്ചയായി നടക്കുന്ന മൂന്ന് ആത്മഹത്യകളിലെ ദുരൂഹതയെക്കുറിച്ച് മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രമായ ഫാദര്‍ ബനഡിക്കിന്റെ ഭാഗങ്ങളാണ് ടീസറിലുള്ളത്. കൊലപതാകത്തെ സംബന്ധിച്ച് പ്രീസ്റ്റ് നടത്തുന്ന അന്വേഷണങ്ങളും പുതിയ ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏറെ ദുരൂഹതയും സസ്‌പെൻസും ഒളിപ്പിച്ചായിരുന്നു ചിത്രത്തിന്റെ ആദ്യ ടീസറും.
ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം ബി.ഉണ്ണിക്കൃഷ്ണന്‍, വി.എന്‍ ബാബു എന്നിവർ ചേർന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കൈദി ഫെയിം ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍, ജഗദീഷ്, വെങ്കിടേഷ് എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനിയും ആര്‍.ഡി ഇലുമിനേഷന്‍സും ചേര്‍ന്നാണ് ചിത്രത്തിൻ്റെ നിര്‍മ്മാണം.
Story Highlights – Priest malayalam movie teaser 2
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here