Advertisement

കൊവിഡ് കാലത്തെ കേരളത്തിന്റെ ശ്രമം മാതൃകാപരം: അഭിനന്ദനവുമായി യുഎന്‍ മനുഷ്യാവകാശ സമിതി

February 27, 2021
Google News 2 minutes Read
UN High Commissioner For Human Rights's Global Update

കേരളത്തെ പ്രശംസിച്ച് ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ സമിതി. കൊവിഡ് കാലത്ത് പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെയും പാവപ്പെട്ടവരുടെയും ശബ്ദം കേള്‍ക്കാന്‍ കേരളം കാട്ടിയ ശ്രമത്തിനാണ് അഭിനന്ദനം. സാമൂഹ്യ സംഘടന- സമുദായ നേതാക്കള്‍ അടക്കമുള്ളവര്‍ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് പരീക്ഷണാര്‍ത്ഥം നടത്തിയ ഇടപെടല്‍ ശ്രേഷ്ഠമെന്നും മനുഷ്യാവകാശ സമിതി ചീഫ് മിഷേല്‍ ബാച്ചലെറ്റ് പറഞ്ഞു.

ലോകത്തിലെ അംഗരാജ്യങ്ങളിലെ മനുഷ്യാവകാശ വിഷയങ്ങള്‍ അവലോകനം ചെയ്ത് നയം വ്യക്തമാക്കുന്നതാണ് ഓരോ വര്‍ഷവും നടക്കുന്ന ഗ്ലോബല്‍ അപ്‌ഡേറ്റ് പ്രഭാഷണം. 46ാമത്തെ ഗ്ലോബല്‍ അപ്‌ഡേറ്റ് പ്രഭാഷണത്തിലാണ് അധ്യക്ഷ മിഷേല്‍ ബാച്ചലെറ്റ് കേരളത്തെ പ്രശംസിച്ചത്.

Read Also : യുഎന്‍ സമാധാന പാലനത്തിനുള്ള പുരസ്‌കാരം ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥയ്ക്ക്

തന്റെ ഓഫിസിന്റെ ശ്രദ്ധയില്‍ കൊവിഡ് കാലത്ത് പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെയും പാവപ്പെട്ടവരുടെയും ശബ്ദം കേള്‍ക്കാന്‍ കേരളം കാട്ടിയ ശ്രമം എത്തിയെന്നും ഇതിനാണ് അഭിനന്ദനമെന്നും അവര്‍ പറഞ്ഞു. കൊവിഡ് കാലത്ത് പാര്‍ശ്വവത്ക്കരിയ്ക്കപ്പെട്ടവരുടെയും പാവപ്പെട്ടവരുടെയും ശബ്ദം കേള്‍ക്കാന്‍ കേരളം കാട്ടിയ ശ്രമം മാതൃകാപരം ആണെന്നും അവര്‍ സൂചിപ്പിച്ചു.

രാജ്യത്ത് നടക്കുന്ന കര്‍ഷക സമരവുമായി ബന്ധപ്പെട്ട അഭിപ്രായവും അവര്‍ വ്യക്തമാക്കി. കര്‍ഷക സമരം പരിഹരിക്കാന്‍ അര്‍ത്ഥവത്തായ കര്‍ഷക സര്‍ക്കാര്‍ ചര്‍ച്ചകള്‍ വേണം. ഇക്കാര്യത്തില്‍ കര്‍ഷകരും സര്‍ക്കാരും ചര്‍ച്ചകള്‍ക്കായി നടത്തുന്ന ശ്രമങ്ങളില്‍ വിശ്വാസം ഉണ്ടെന്നും അവര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ ദേശദ്രോഹകുറ്റം ചുമത്തുന്നതിലെ അതൃപ്തിയും മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ വ്യക്തമാക്കി.

Story Highlights – united nations organization, human rights council

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here