24 കേരള പോൾ ട്രാക്കർ സർവേ; അടുത്ത മുഖ്യമന്ത്രിയായി പിണറായി വിജയൻ തന്നെയെന്ന് ഭൂരിപക്ഷം

24 കേരള പോൾ ട്രാക്കർ സർവേയിൽ അടുത്ത മുഖ്യമന്ത്രിയായി കാണാൻ ആഗ്രഹമുള്ളത് പിണറായി വിജയൻ തന്നെയെന്ന് ഭൂരിപക്ഷം. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, ഇ ശ്രീധരൻ, കെകെ ശൈലജ, കെ സുരേന്ദ്രൻ, ശശി തരൂർ, കുമ്മനം രാജശേഖരൻ, തോമസ് ഐസക്ക്, കെ സുധാകരൻ, കോടിയേരി ബാലകൃഷ്ണൻ എന്നിവരാണ് അടുത്തടുത്ത സ്ഥാനങ്ങളിൽ ഉള്ളത്.
33 ശതമാനം ആളുകളാണ് അടുത്ത മുഖ്യമന്ത്രിയായി പിണറായി വിജയനെ പിന്തുണയ്ക്കുന്നത്. ഉമ്മൻ ചാണ്ടിക്ക് 21 ശതമാനം പേരുടെ പിന്തുണയുണ്ട്. രമേശ് ചെന്നിത്തല 15 ശതമാനം, ഇ ശ്രീധരൻ, കെകെ ശൈലജ എന്നിവർ 8 ശതമാനം വീതം, കെ സുരേന്ദ്രൻ 7 ശതമാനം, ശശി തരൂർ 3 ശതമാനം, കുമ്മനം രാജശേഖരൻ 2 ശതമാനം, തോമസ് ഐസക്ക് 1.5 ശതമാനം, കെ സുധാകരൻ 1 ശതമാനം, കോടിയേരി ബാലകൃഷ്ണൻ 0.5 ശതമാനം എന്നിങ്ങനെയാണ് മറ്റുള്ളവർക്ക് ലഭിച്ച പിന്തുണ.
Story Highlights – 24 kerala poll tracker survey 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here