Advertisement

നിയമസഭാ തെരഞ്ഞെടുപ്പ് : രമേശ് ചെന്നിത്തലക്ക് ഇക്കുറി എസ്എൻഡിപിയുടെ പിന്തുണ ഉണ്ടായേക്കില്ലന്ന് സൂചന

February 28, 2021
Google News 1 minute Read
sndp may not support chennithala

നിയമസഭാ തെരഞ്ഞെടുപ്പിൽ രമേശ് ചെന്നിത്തലക്ക് ഇക്കുറി എസ്എൻഡിപിയുടെ പിന്തുണ ഉണ്ടായേക്കില്ലന്ന് സൂചന. ചേർത്തലയിലും കുട്ടനാട്ടിലും എസ്എൻഡിപി എൽഡിഎഫിനെതിരാകുമെന്ന വെള്ളാപള്ളിയുടെ സൂചന ഇടത് ക്യാമ്പിനെയും ആശങ്കയിലാക്കിയിട്ടുണ്ട്.

ആലപ്പുഴ ജില്ലയിൽ മുന്നണി സമവാക്യങ്ങൾക്കൊപ്പം സാമുദായിക സമവാക്യവും മാറുമ്പോൾ ഫലം 2016ൽ നിന്ന് ഏറെ വ്യത്യസ്ഥമാകുമെന്നാണ് വിലയിരുത്തൽ.

തിലോത്തമനല്ലാതെ മറെറാരു സിപിഐ സ്ഥാനാർത്ഥിയും ചേർത്തലയിൽ വിജയിക്കില്ലന്ന തരത്തിലായിയിരുന്നു എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണം. ഈ പരാമർശത്തിലൂടെ സിപിഐയുടെ സ്ഥാനാർത്ഥി നർണയത്തിലെ പൊതുസമീപനത്തോടും തിലോത്തമനെ ഒഴിവാക്കുന്നതിലുമുള്ള അതൃപ്തിയായിരുന്നു വെള്ളാപള്ളി നടേശൻ പ്രകടിപ്പിച്ചത്.

ചേർത്തലയിൽ വെള്ളാപള്ളി നടേശന്റെ സഹായം 2016ലെ തിലോത്തമന്റെ വിജയത്തിലും കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലെ ആരിഫിന്റെ വിജയത്തിലും നിർണായകമായിരുന്നു. ഒപ്പം അരൂരിൽ ഇടതുമുന്നണിക്കേറ്റ അപ്രതീക്ഷിത പരാജയത്തിലും വെള്ളാപള്ളിയുടെ നീക്കം നിർണായകമായിരുന്നുവെന്നാണ് ഇടതുമുന്നണിയുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ചേർത്തലയിൽ സീറ്റ് നിലനിർത്തുന്നത് ഇടതുമുന്നണിക്ക് കടുത്ത വല്ലുവിളി ആകാനാണ് സാധ്യത.

കുട്ടനാട് സീറ്റിൽ മത്സരിക്കാൻ തോമസ് കെ തോമസിന് എന്ത് യോഗ്യതയെന്ന് ചോദിച്ച വെള്ളാപള്ളി സീറ്റ് സിപിഐഎം ഏറ്റെടുക്കണമെന്നും ആവശ്യപെട്ടിരുന്നു. ഇഴവ ഭുരിപക്ഷമുള്ള കുട്ടനാട്ടിൽ എൽഡിഎഫും യുഡിഎഫും ക്രിസ്ത്യൻ സ്ഥാനാർത്ഥികളെ നിർത്തുന്ന സാഹചര്യത്തിൽ എസ്എൻഡിപിയുടെ പിന്തുണ ലഭിക്കില്ലന്ന സൂചനയാണ് വെള്ളാപള്ളി നൽകുന്നത്.

അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് കനത്ത തിരിച്ചടിയുണ്ടായ ഹരിപ്പാട് എസ്എൻഡിപിയുടെ പിന്തുണകൂടി നഷ്ടമായാൽ ചെന്നിത്തലയുടെ നില വഷളാകാനുള്ള സാധ്യതയാണ് വിലയിരുത്തപ്പെടുന്നത്.

Story Highlights – sndp may not support chennithala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here