നിയമസഭാ തെരഞ്ഞെടുപ്പ്; ബിജെപിയുടെ വിവിധ തലങ്ങളിലുള്ള ചര്‍ച്ചകള്‍ ഇന്ന് കൊച്ചിയില്‍

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ വിവിധ തലങ്ങളിലുള്ള ചര്‍ച്ചകള്‍ കൊച്ചിയില്‍ വെച്ച് നടക്കും. സീറ്റ് ചര്‍ച്ചകള്‍, സ്ഥാനാര്‍ത്ഥി നിര്‍ണയം തുടങ്ങിയ കാര്യങ്ങളില്‍ കൂടിയാലോചനകള്‍ നടക്കും. ആര്‍എസ്എസ് സംസ്ഥാന നേതൃത്വവുമായും നേതാക്കള്‍ ഇന്ന് കൂടിക്കാഴ്ച നടത്തുന്നുണ്ട്.

വിജയ് യാത്രയുടെ ഭാഗമായി ബിജെപി സംസ്ഥാന അധ്യക്ഷനും സംഘവും ഇന്നും എറണാകുളം ജില്ലയില്‍ പര്യടനം തുടരും. പ്രമുഖരായ വ്യക്തികള്‍, വിദ്യാര്‍ത്ഥികള്‍, വ്യവസായികള്‍ തുടങ്ങിയവരുമായി സംസ്ഥാന അധ്യക്ഷന്‍ കൂടിക്കാഴ്ച നടത്തും. വൈകിട്ട് അഞ്ച് മണിക്ക് വിജയ് യാത്രയുടെ ഭാഗമായി മൂവാറ്റുപുഴയില്‍ മഹാസമ്മേളനം നടക്കും.

Story Highlights – Assembly elections – Discussions -BJP- Kochi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top