പെൺ കുരുന്നുകളുടെ തികച്ചും റിയലായ ഒരു റിയാലിറ്റി ഷോ; ഫ്ളവേഴ്സിൽ

ലോകമലയാളികള്‍ക്ക് ദൃശ്യ വിസ്മയങ്ങള്‍ സമ്മാനിയ്ക്കുന്ന ഫ്‌ളവേഴ്‌സ് ടിവിയില്‍ ഉടന്‍ ആരംഭിക്കുന്ന പരിപാടിയാണ് മിടുമിടുക്കി. പ്രായത്തിന്റെ പരിമിതികൾക്കപ്പുറം പ്രതിഭാസമായി മാറിയ പെൺ പ്രതിഭകൾ അവരുടെ അപൂർവ്വ കഴിവ് കൊണ്ട് പ്രേക്ഷകരെ അതിശയിപ്പിക്കാനെത്തുന്ന റിയലായ ഒരു റിയാലിറ്റി ഷോയാണ് ഇത്. പാട്ടിനും നൃത്തത്തിനും അപ്പുറം ബുദ്ധിയും കരുത്തും കൈമുതലാക്കിയ പെണ്‍കുരുന്നുകള്‍ അണിനിരക്കുകയാണ് മിടുമിടുക്കിയില്‍.

ഈ വരുന്ന മാര്‍ച്ച് ആറിന് വൈകിട്ട് ആറ് മണിയ്ക്കാണ് മിടുമിടുക്കി എന്ന പരിപാടിയ്ക്ക് ആരംഭം കുറിയ്ക്കുന്നത്. വ്യത്യസ്ത മേഖലകളില്‍ കഴിവുള്ള പെണ്‍കുട്ടികളാണ് ഈ റിയാലിറ്റി ഷോയുടെ ഭാഗമാകുന്നത്. മിടുമിടുക്കി എന്ന പരിപാടിയിലൂടെ മിടുക്കികളുടെ മിടുക്കകള്‍ ലോകമലയാളികള്‍ക്ക് മുമ്പില്‍ ദൃശ്യവിസ്മയം ഒരുക്കുന്നു.

Story Highlights – Flowers program midumidukki coming soon

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top