ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

golden globe

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നൊമാഡ്‌ലാന്‍ഡ് ആണ് മികച്ച ചിത്രം. ചിത്രത്തിന്റെ സംവിധായകന്‍ ക്ലോ ഷാവോയ്ക്കും പുരസ്‌കാരം ലഭിച്ചു. മികച്ച നടന്‍ അന്തരിച്ച ഹോളിവുഡ് താരം ചാഡ് വിക് ബോസ്മാന്‍ ആണ്. മാ റെയ്‌നീസ് ബ്ലാക്ക്‌ബോട്ടം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് അവാര്‍ഡ്. മികച്ച നടിക്കുള്ള പുരസ്‌കാരം ആന്‍ഡ്ര ഡേയ്ക്കാണ്. ദ യുണൈറ്റഡ് സ്റ്റേറ്റ്‌സ് വേഴ്‌സസ് ബില്ലി ഹോളിഡേ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരലബ്ദി.

Read Also : ഗോള്‍ഡന്‍ ഗ്ലോബ് 2016.

മികച്ച ടെലിവിഷന്‍ പരമ്പര ദി ക്രൗണ്‍ ആണ്. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ കഥയാണ് പരമ്പരയുടെ ഇതിവൃത്തം. പരമ്പരയിലെ അഭിനയത്തിന് ജോഷ് ഒ കോണര്‍ മികച്ച നടനായി. മികച്ച നടിക്കുള്ള പുരസ്‌കാരം എമ്മ കോറിനാണ്. ഗിലിയന്‍ ആന്‍ഡേഴ്‌സന് പരമ്പരയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള പുരസ്‌കാരം ലഭിച്ചു.

കോമഡി, മ്യൂസിക്കല്‍ വിഭാഗത്തില്‍ മികച്ച പരമ്പര ഷിറ്റ്‌സ് ക്രീക്ക് ആണ്. മികച്ച ഹാസ്യ നടി റോസമണ്ട് പൈക്കും (ഐ കെയര്‍ എ ലോട്ട്) മികച്ച ഹാസ്യ നടന്‍ സാഷ ബാരോണ്‍ കൊഹനും (ബോറാത് 2).

ക്വീന്‍സ് ഗാംബെറ്റ് ആണ് മികച്ച ടിവി സിനിമ. ടെലിവിഷന്‍ സിനിമ നടിക്കുള്ള പുരസ്‌കാരം ഇതേ സിനിമയിലൂടെ ആനിയ ടെയ്‌ല്‍ ജോയ് നേടി.

വിദേശ സിനിമകളുടെ വിഭാഗത്തില്‍ മിനാരിയും അവാര്‍ഡ് നേടി. അമേരിക്ക പശ്ചാത്തലമാണ് സിനിമയുടെ ചിത്രീകരണം. ഭാഷയുടെ പേരില്‍ മിനാരിയെ വിദേശ ചിത്രമായി പരിഗണിച്ചതില്‍ വിമര്‍ശനവുമായി പ്രേക്ഷകര്‍ രംഗത്തെത്തിയിരുന്നു.

Story Highlights – golden globe, chadwick boseman

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top