ഒരു ഇടവേളയ്ക്ക് ശേഷം സെക്കൻഡ് ഷോ നായിക ഗൗതമി നായർ അഭിനയ രംഗത്തേക്ക് മടങ്ങി എത്തുന്നു.

ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടി ഗൗതമി നായർ അഭിനയ രംഗത്തേയ്ക്ക് മടങ്ങി എത്തുന്നു. പ്രജീഷ് സെൻ സംവിധാനം ചെയ്യുന്ന ജയസൂര്യ, മഞ്ജു വാരിയർ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന മേരി ആവാസ് സുനോ എന്ന ചിത്രത്തിലൂടെയാണ് ഗൗതമിയുടെ മടങ്ങി വരവ്.

റേഡിയോ ജോക്കിയുടെ കഥ പറയുന്ന മേരി ആവാസ് സുനോയിൽ പ്രധാനപെട്ട കഥാപാത്രമാണ് ഗൗതമി കൈകാര്യം ചെയ്യുന്നത്. ദുൽഖർ സൽമാനോടൊപ്പം സെക്കൻഡ് ഷോയിലൂടെയാണ് ഗൗതമിയുടെ അരങ്ങേറ്റം. ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ക്ലസ് ആയിരുന്നു രണ്ടാമത്തെ ചിത്രം. പിന്നീട് പഠനത്തിനായി ഇടവേളയെടുത്ത താരം പിഎച്ച്ഡി പൂർത്തീകരിച്ചു.

മേരി ആവാസ് സുനോ എന്ന ചിത്രം യൂണിവേഴ്‌സൽ സിനിമയുടെ ബാനറിൽ ബി. രാകേഷാണ് നിർമ്മിക്കുന്നത്. തിരുവനന്തപുരം, മുംബൈ, കശ്മീർ എന്നിവിടങ്ങളിലാണ് ചിത്രീകരണം നടക്കുന്നത്. ജോണി ആന്റണി, സുധീർ കരമന,ശിവദ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഗൗതമിയുടെ ഭർത്താവും സംവിധായകനുമായ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന കുറുപ്പ് റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ അണിയറയിലും ഗൗതമി പ്രവർത്തിച്ചിട്ടുണ്ട്.
Story Highlights – actress gauthami nair new movie meri avaz suno
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here