കാസർഗോഡ് ബോട്ട് മുങ്ങി; ആറ് പേർ കടലിൽ കുടുങ്ങിക്കിടക്കുന്നു എന്ന് സൂചന

boat sunk in kasaragod

കാസർഗോഡ് ബേക്കലിൽ മത്സ്യബന്ധനത്തിനു പോയ ബോട്ട് അപകടത്തിൽ പെട്ടു. ബോട്ടിലുണ്ടായിരുന്ന ആ് പേർ കടലിൽ കുടുങ്ങിക്കിടക്കുന്നു എന്നാണ് വിവരം. മടക്കരയിൽ നിന്ന് മത്സ്യബന്ധനത്തിനു പോയ ബോട്ടാണ് അപകടത്തിൽ പെട്ടിരിക്കുന്നത്. ബോട്ടിലുള്ളവർ തിരുവനന്തപുരം സ്വദേശികളാണെന്നാണ് സൂചന. തീരദേശ പൊലീസും കോസ്റ്റ് ഗാർഡും സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഉൾക്കടലിൽ പട്രോളിംഗ് നടത്തുന്ന സംഘമാണ് അപകട സ്ഥലത്തേക്ക് തിരിച്ചത്. കരയിൽ നിന്ന് 15 നോട്ടിക്കൽ മൈൽ അകലെയായിരുന്നു അപകടം.

updated………….. 10.51 pm

രാത്രി 10.45 ഓടെ, മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. തീരദേശ പൊലീസ് നടത്തിയ തെരച്ചിലിലാണ് മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയത്. ബോട്ടില്‍ ഉണ്ടായിരുന്ന അഞ്ചുപേരും സുരക്ഷിതരാണ്. ഇവരെ തീരദേശ പൊലീസിന്റെ ബോട്ടിലേക്ക് മാറ്റി.

Story Highlights – boat sunk in kasaragod

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top