എന്‍സിപി യോഗത്തില്‍ കൈയാങ്കളി; എ.കെ. ശശീന്ദ്രന്‍ മാറിനില്‍ക്കണമെന്ന് ഒരു വിഭാഗം

കോഴിക്കോട് ചേര്‍ന്ന എന്‍സിപി ജില്ലാ നിര്‍വാഹക സമിതി യോഗത്തില്‍ ബഹളവും കൈയാങ്കളിയും. എ.കെ. ശശീന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലിയാണ് കൈയാങ്കളിയുണ്ടായത്. എ.കെ. ശശീന്ദ്രന്‍ മാറിനില്‍ക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു.

എലത്തൂര്‍ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ആരെന്ന കാര്യം ചര്‍ച്ചചെയ്യാനായാണ് യോഗം ചേര്‍ന്നത്. എ.കെ. ശശീന്ദ്രന്‍ തന്നെ മത്സരിക്കണമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ എ.കെ. ശശീന്ദ്രന്‍ മാറിനില്‍ക്കണമെന്നും പാര്‍ട്ടിയിലെ മറ്റ് അംഗങ്ങള്‍ക്ക് അവസരം നല്‍കണമെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന് ബഹളം ഉണ്ടാവുകയും കൈയാങ്കളിയിലേക്ക് എത്തുകയുമായിരുന്നു.

നിലവില്‍ ചര്‍ച്ച വീണ്ടും പുരോഗമിക്കുകയാണ്. മുക്കം മുഹമ്മദിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്.

Story Highlights – ak saseendran – NCP

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top