എറണാകുളത്തെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ പേരില്ലാത്തത് കാര്യമാക്കുന്നില്ല: എസ് ശര്‍മ

s sharma

മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സിപിഐഎം സ്ഥാനാര്‍ത്ഥി വിവരങ്ങള്‍ അഭ്യൂഹം മാത്രമെന്ന് വെെപ്പിന്‍ എംഎല്‍എയും സിപിഐഎം നേതാവുമായ എസ് ശര്‍മ ട്വന്റിഫോറിനോട്. നാളെ നടക്കുന്ന സിപിഐഎം സംസ്ഥാന കമ്മിറ്റിയാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുക. ജില്ലാ കമ്മിറ്റിയുടെ ലിസ്റ്റില്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ തന്റെ പേരില്ലാത്തത് കാര്യമാക്കുന്നില്ലെന്നും ശര്‍മ.

Read Also : നിയമസഭ തെരഞ്ഞെടുപ്പ്; മത്സര രംഗത്ത് ഉണ്ടാകുമെന്ന സൂചന നല്‍കി എസ്. ശര്‍മ എംഎല്‍എ

വൈപ്പിന്‍ വിജയസാധ്യതയുള്ള മണ്ഡലമാണെന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്തെ ലിസ്റ്റില്‍ പേരില്ലാത്തത് കാര്യമാക്കുന്നില്ല. തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് പറയുന്നത് ശത്രുക്കളാണ്. അതൊക്കെ കെട്ടുകഥകളാണ്. ജില്ലാ കമ്മിറ്റിയില്‍ യാതൊരു പ്രശ്‌നവുമില്ലെന്നും വിഭാഗീയതയുടെ പേരിലാണ് തന്റെ പേര് വെട്ടിയതെന്ന് വിശ്വസിക്കുന്നില്ലെന്നും എസ് ശര്‍മ.

Story Highlights – s sharma, cpim

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top