നിയമസഭ തെരഞ്ഞെടുപ്പ്; മത്സര രംഗത്ത് ഉണ്ടാകുമെന്ന സൂചന നല്‍കി എസ്. ശര്‍മ എംഎല്‍എ

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്ത് ഉണ്ടാകുമെന്ന സൂചന നല്‍കി എസ്. ശര്‍മ എംഎല്‍എ. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് എസ്. ശര്‍മ ട്വന്റിഫോറിനോട് വ്യക്തമാക്കി. എംഎല്‍എ എന്ന നിലയില്‍ വൈപ്പിനില്‍ മികച്ച നേട്ടങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞെന്നും പാര്‍ട്ടിയില്‍ വിഭാഗീയ പ്രശ്‌നങ്ങള്‍ അവസാനിച്ചുവെന്നും എസ്. ശര്‍മ എംഎല്‍എ പറഞ്ഞു.

സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങളുടെ ഫലം ഈ തെരഞ്ഞെടുപ്പിലുണ്ടാകും. വൈപ്പിന്‍കര ദ്വീപ് വികസനത്തില്‍ വലിയ പങ്കാണ് എല്‍ഡിഎഫിനുള്ളത്. തെരഞ്ഞെടുപ്പില്‍ ആര് മത്സരിക്കണമെന്നത് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അതുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.

Story Highlights – Assembly elections; s Sharma MLA

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top