മന്ത്രി എ. കെ. ബാലനെ വീണ്ടും മത്സരിപ്പിക്കാന്‍ സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റിന്റെ നീക്കം

മന്ത്രി എ. കെ. ബാലനെ വീണ്ടും മത്സരിപ്പിക്കാന്‍ സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റിന്റെ നീക്കം. തരൂരില്‍ എ.കെ.ബാലന്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന ജില്ലാ സെക്രട്ടേറിയറ്റിന്റെ പൊതു വികാരം സംസ്ഥാന നേതൃത്വത്തെ അറിയിക്കും. എ. കെ. ബാലന്റെ ഭാര്യ ഡോ. പി. കെ.ജമീലയുടെ പേര് ഉയര്‍ന്നപ്പോള്‍ ബാലന്‍ തന്നെ മത്സരിക്കട്ടെ എന്നായിരുന്നു ജില്ലാ സെക്രട്ടേറിയറ്റിന്റെ പൊതുവികാരം.

എ. കെ. ബാലന്റെ ഭാര്യ ഡോ. പി. കെ. ജമീലയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ പാലക്കാട് ജില്ലയിലെ പാര്‍ട്ടിക്കുള്ളില്‍ അതൃപ്തി പുകയുന്നതിനിടെയാണ് ബാലന് ഇളവ് നല്‍കി മത്സരിപ്പിക്കണമെന്ന ആവശ്യം ജില്ലാ സെക്രട്ടേറിയറ്റ് മുന്നോട്ടു വയ്ക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ഡോക്ടര്‍ ജമീലയുടെ പേര് തരൂരിലേക്ക് ഉയര്‍ന്ന് വന്നപ്പോള്‍ തന്നെ എതിര്‍പ്പുമുയര്‍ന്നിരുന്നു.

മന്ത്രി ബാലന്‍ തന്നെ മണ്ഡലത്തില്‍ മത്സരിക്കട്ടെയെന്നായിരുന്നു ജില്ലാ സെക്രട്ടേറിയറ്റിന്റെ ഭൂരിപക്ഷ അഭിപ്രായം. ഇത് സംസ്ഥാന സെക്രട്ടേറിയറ്റിനെ അറിയിക്കാനാണ് തീരുമാനം. എന്നാല്‍ മണ്ഡലത്തില്‍ നാല് തവണ പൂര്‍ത്തിയാക്കിയ ബാലന് ഇനിയൊരവസരം നല്‍കണമോ എന്ന കാര്യത്തില്‍ പിണറായി വിജയന്റെ നിലപാടായിരിക്കും നിര്‍ണായകമാവുക. അതേ സമയം, ഡോ. ജമീലയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ പട്ടിക ജാതി ക്ഷേമസമിതി രംഗത്തെത്തി. ജില്ലയില്‍ തന്നെ മുതിര്‍ന്ന നേതാക്കള്‍ ഉണ്ടായിട്ടും ജമീലയെ പരിഗണിക്കുന്നത് ശരിയല്ലെന്ന് അവര്‍ സിപിഐഎം നേതൃത്വത്തെ അറിയിച്ചു.

Story Highlights – Minister A. K. Balan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top