തരൂരിൽ ഡോ.പി.കെ ജമീല, ഇരങ്ങാലക്കുടയിൽ ആർ ബിന്ദു, കളമശേരിയിൽ പി രാജീവ്; സിപിഐഎം സ്ഥാനാർത്ഥി പട്ടിക

cpim candidate list district wise

സിപിഐഎം സംസ്ഥാന സമിതി ചർച്ച അവസാനിച്ചു. 87 സീറ്റുകളിലാണ് സിപിഐഎം മത്സരിക്കുന്നത്. പുതുമുഖങ്ങൾക്കും വനിതകൾക്കും പ്രാധാന്യം നൽകിക്കൊണ്ടാണ് സീറ്റുകളിൽ ധാരണയാക്കിയത്.

സീറ്റ് വിഭജനത്തിൽ അതൃപ്തി പരസ്യമാക്കി ജനാതിപത്യ കേരളാ കോൺഗ്രസ് രംഗത്തെത്തി. ഒരു സീറ്റ് മാത്രം നൽകിയത് ഖേദകരമാണെന്നും നാല് സീറ്റാണ് ആവശ്യപ്പെട്ടിരുന്നതെന്നും പാർട്ടി ചെയർമാൻ ഡോ.കെസി. ജോസഫ് പറഞ്ഞു.

അതേസമയം, എതിർപ്പുകൾ അവഗണിച്ച് തരൂരിൽ പി.കെ.ജമീലയെ സ്ഥാനാർത്ഥിയാക്കും.

തിരുവനന്തപുരം

പാറശാല -സി.കെ.ഹരീന്ദ്രൻ
നെയ്യാറ്റിൻകര – കെ ആൻസലൻ
വട്ടിയൂർക്കാവ് – വി.കെ.പ്രശാന്ത്
കാട്ടാക്കട – ഐ.ബി.സതീഷ്
നേമം- വി.ശിവൻകുട്ടി
കഴക്കൂട്ടം – കടകംപള്ളി സുരേന്ദ്രൻ
വർക്കല – വി. ജോയ്
വാമനപുരം – ഡി.കെ.മുരളി
ആറ്റിങ്ങൽ – ഒ.എസ്.അംബിക
അരുവിക്കര -ജി സ്റ്റീഫൻ

കൊല്ലം

കൊല്ലം- എം മുകേഷ്
ഇരവിപുരം- എം നൗഷാദ്
ചവറ – ഡോ.സുജിത്ത് വിജയൻ
കുണ്ടറ – ജെ.മേഴ്‌സിക്കുട്ടിയമ്മ
കൊട്ടാരക്കര – കെ.എൻ.ബാലഗോപാൽ

പത്തനംതിട്ട
ആറന്മുള- വീണാ ജോർജ്
കോന്നി- കെ.യു.ജനീഷ് കുമാർ
റാന്നി -കേരളാ കോൺഗ്രസിന്

ആലപ്പുഴ

ചെങ്ങന്നൂർ -സജി ചെറിയാൻ
കായംകുളം – യു .പ്രതിഭ
അമ്പലപ്പുഴ- എച്ച് സലാം
അരൂർ – ദലീമ ജോജോ
മാവേലിക്കര – എം എസ് അരുൺ കുമാർ
ആലപ്പുഴ- പി.പി .ചിത്തരഞ്ജൻ

കോട്ടയം

ഏറ്റുമാനൂർ -വി .എൻ .വാസവൻ
കോട്ടയം – കെ.അനിൽകുമാർ
പുതുപ്പള്ളി- ജെയ്ക്ക് സി തോമസ്

ഇടുക്കി

ഉടുമ്പൻചോല – എം.എം.മണി
ദേവികുളം – തീരുമാനമായില്ല

എറണാകുളം

കൊച്ചി -കെ.ജെ. മാക്‌സി
വൈപ്പിൻ -കെ.എൻ ഉണ്ണികൃഷ്ണൻ
തൃക്കാക്കര – തീരുമാനമായില്ല
തൃപ്പൂണിത്തുറ – എം.സ്വരാജ്
കളമശേരി -പി രാജീവ്
കോതമംഗലം – ആൻറണി ജോൺ
പിറവം- തീരുമാനമായില്ല

തൃശൂർ

ചാലക്കുടി -യു .പി . ജോസഫ്
ഇരിങ്ങാലക്കുട – ആർ.ബിന്ദു
വടക്കാഞ്ചേരി- സേവ്യർ ചിറ്റിലപ്പള്ളി
മണലൂർ – മുരളി പെരുനെല്ലി
ചേലക്കര- യു.ആർ.പ്രദീപ്
ഗുരുവായൂർ – നാളെ ജില്ലാ സെക്രട്ടേറിയറ്റിൽ തീരുമാനം
പുതുക്കാട് – കെ.കെ. രാമചന്ദ്രൻ
കുന്നംകുളം – എ.സി.മൊയ്തീൻ
ഇരിങ്ങാലക്കുട -ആർ ബിന്ദു

കണ്ണൂർ

ധർമ്മടം – പിണറായി വിജയൻ
പയ്യന്നൂർ- ടി ഐ മധുസൂധനൻ
കല്യാശേരി – എം വിജിൻ
അഴിക്കോട് – കെ വി സുമേഷ്
മട്ടന്നൂർ – കെ.കെ.ഷൈലജ
തലശേരി – എ എൻ ഷംസീർ
തളിപറമ്പ് -എം.വി ഗോവിന്ദൻ

കോഴിക്കോട്

കുറ്റ്യാടി -കേരള കോൺഗ്രസ്
കൊയിലാണ്ടി – കാനത്തിൽ ജമീല/സതീദേവി (ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിക്കും)
പേരാമ്പ്ര – ടി.പി. രാമകൃഷ്ണൻ
ബാലുശ്ശേരി – സച്ചിൻ ദേവ്
കോഴിക്കോട് നോർത്ത്- തോട്ടത്തിൽ രവീന്ദ്രൻ
ബേപ്പൂർ- പി.എ.മുഹമ്മദ് റിയാസ്
തിരുവമ്പാടി – ലിന്റോ ജോസഫ്/ ഗിരീഷ് ജോണ്
കൊടുവള്ളി – കാരാട്ട് റസാഖ്

പാലക്കാട്

ആലത്തൂർ – കെ ഡി പ്രസന്നൻ
നെന്മാറ – കെ ബാബു
പാലക്കാട്- തീരുമാനം ആയില്ല
മലമ്പുഴ – എ പ്രഭാകരൻ
കോങ്ങാട് -പി പി സുമോദ്
തരൂർ – ഡോ. പി കെ ജമീല
ഒറ്റപ്പാലം – പി ഉണ്ണി
ഷൊർണ്ണൂർ -സി കെ രാജേന്ദ്രൻ
തൃത്താല- എം ബി രാജേഷ്

കാസർഗോഡ്

മഞ്ചേശ്വരം – തീരുമാനമായില്ല
ഉദുമ -സി.എച്ച്.കുഞ്ഞമ്പു
തൃക്കരിപ്പൂർ -എം. രാജഗോപാൽ

Story Highlights – cpim candidate list

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top