Advertisement

കർഷക സമരം നൂറാം ദിവസത്തിലേക്ക്

March 5, 2021
Google News 1 minute Read
Farmers' strike 100th day

ഡൽഹി അതിർത്തികളിലെ കർഷക സമരം നൂറാം ദിവസത്തിലേക്ക്. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്ര സർക്കാർ ഇതുവരെയും തയ്യാറായിട്ടില്ല. നിയമം പിൻവലിക്കും വരെ സമരം തുടരാനാണ് കർഷക സംഘടനകളുടെ തീരുമാനം

കാർഷിക നിയമങ്ങൾക്കെതിരെ രാജ്യത്തിൻ്റെ വിവിധ ഇടങ്ങളിൽ ആരംഭിച്ച സമരം നവംബർ 27നാണ് ഡൽഹി അതിർത്തികളിൽ എത്തിയത്. സമാനതകളില്ലാത്ത പ്രതിഷേധത്തിനാണ് രാജ്യം പിന്നീട് സാക്ഷിയായത്. കൊവിഡും ശൈത്യവും കർഷകർ അതിജീവിച്ചു. സമരം ആരംഭിച്ചതിനുശേഷം നൂറിലധികം കർഷകർക്ക് ജീവൻ നഷ്ടമായി. സർക്കാർ നടത്തിയ 11 വട്ട ചർച്ച പരാജയപ്പെട്ടതോടെ, ജനുവരി 26 ന് ഡൽഹിയിൽ പ്രവേശിച്ച കർഷകർ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. കർഷകരും പൊലീസും നേർക്കുനേർ ഏറ്റുമുട്ടി.

നൂറാം ദിവസത്തിലേക്ക് കടക്കുമ്പോഴും കർഷക സമരത്തിൻറെ ആവേശം കുറയുന്നില്ല. നൂറാം ദിവസമായ നാളെ കുണ്ട്‌ലി – മനേസർ എക്സ്പ്രസ് പാത ഉപരോധവും, എട്ടിന് മഹിള മഹാപഞ്ചായത്തും നടക്കും.

Story Highlights – Farmers’ protest enters its 100th day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here