താണ്ഡവ് വെബ്‌സീരിസ്; ആമസോണ്‍ പ്രൈം വാണിജ്യ വിഭാഗം മേധാവിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

താണ്ഡവ് വെബ്‌സീരിസുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസില്‍ ആമസോണ്‍ പ്രൈം വാണിജ്യ വിഭാഗം മേധാവി അപര്‍ണ പുരോഹിത് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ഒടിടി പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കം നിരീക്ഷിക്കുന്നത് സംബന്ധിച്ച് പുതുതായി കൊണ്ടുവന്ന മാര്‍ഗനിര്‍ദേശങ്ങള്‍ ഹാജരാക്കാന്‍ കോടതി ഇന്നലെ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.

ആമസോണ്‍ പ്രൈം, നെറ്റ്ഫ്‌ളിക്‌സ് തുടങ്ങിയ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ സ്‌ക്രീനിംഗ് ആവശ്യമാണെന്നും ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് ഉത്തര്‍പ്രദേശ് അടക്കം നാല് സംസ്ഥാനങ്ങളില്‍ ആമസോണ്‍ പ്രൈമിനെതിരെ കേസെടുത്തത്. മുന്‍കൂര്‍ ജാമ്യാപേക്ഷ അലഹബാദ് ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് അപര്‍ണ പുരോഹിത് സുപ്രിംകോടതിയെ സമീപിച്ചത്.

Story Highlights – tandav web series – Supreme Court

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top