സീറ്റ് നിഷേധിച്ചു; പാർട്ടി ഓഫിസ് അടിച്ചു തകർത്ത് തീയിട്ട് തൃണമൂൽ നേതാവ്

tmc leader set part office on fire

ബംഗാളിൽ സീറ്റ് നിഷേധിക്കപ്പെട്ട തൃണമൂൽ നേതാവ് പാർട്ടി ഓഫിസ് അടിച്ചു തകർത്ത ശേഷം തീയിട്ടു. അറബുൾ ഇസ്ലാം ആണ് ഭംഗറിലെ പാർട്ടി ഓഫിസിന് തീയിട്ടത്.

ടിഎംസി നേതാവ് അറബുൽ ഇസ്ലാമിന് സീറ്റ് നിഷേധിച്ചതിൽ അണികൾക്കുൾപ്പെടെ അതൃപ്തിയുണ്ട്. ഇവർ റോഡിലിറങ്ങി പ്രതിഷേധ മാർച്ച് നടത്തി. സീറ്റ് നിഷേധിച്ച വിവരമറിഞ്ഞ് നേതാവ് പൊട്ടിക്കരയുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

അറബുൾ ഇസ്ലാം 2006ൽ ഭംഗറിൽ നിന്ന് നിയമ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അറബുൾ ഇസ്ലാം, ഐഎസ്എഫിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ടുണ്ട്.

Story Highlights – tmc leader set part office on fire

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top