ഭീഷണി വിലപ്പോകില്ല; പ്രതികരണവുമായി കസ്റ്റംസ് കമ്മീഷണര്‍

സിപിഐഎമ്മും കസ്റ്റംസും തമ്മില്‍ തുറന്ന പോരിലേക്ക്. ഒരു രാഷ്ട്രീയ പാര്‍ട്ടി ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും എന്നാല്‍ ഭീഷണി വിലപ്പോകില്ലെന്നും കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. കസ്റ്റംസ് ഓഫിസുകളിലേക്കുള്ള എല്‍ഡിഎഫ് മാര്‍ച്ചിന്റെ പോസ്റ്റര്‍ പങ്കുവച്ചാണ് ഫേസ്ബുക്ക് കുറിപ്പ്.

നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ മുഖ്യമന്ത്രിയെയും ഇടത് സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താന്‍ കസ്റ്റംസ് വഴിവിട്ട നീക്കം നടത്തുവെന്നാരോപിച്ചാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കസ്റ്റംസ് ഓഫിസുകളിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചത്. നിലവില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ജില്ലകളിലെ കസ്റ്റംസ് മേഖലാ ഓഫിസുകള്‍ക്ക് മുന്‍പില്‍ മാര്‍ച്ച് പുരോഗമിക്കുകയാണ്. കസ്റ്റംസിന്റേത് രാഷ്ട്രീയ കളിയാണെന്നും ബിജെപിയുടെയും യുഡിഎഫിന്റെയും രാഷ്ട്രീയ പ്രചാരണം കസ്റ്റംസ് ഏറ്റെടുത്തുവെന്നും എല്‍ഡിഎഫ് നേതൃത്വം ആരോപിക്കുന്നു.

Story Highlights – Customs Commissioner facebook post

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top