പി.ജയരാജന് സീറ്റ് നിഷേധിച്ചതിനെതിരെ പ്രതിഷേധം; കണ്ണൂര്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് രാജിവച്ചു

സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജന് സീറ്റ് നിഷേധിച്ചതിനെതിരെ പ്രതിഷേധം. കണ്ണൂര്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് എം. ധീരജ് കുമാര്‍ രാജിവെച്ചു. കണ്ണൂരില്‍ ഏറ്റവും ജനകീയനായ നേതാവിനെ ഒതുക്കുന്ന സിപിഐഎം നേതൃത്വത്തിന്റെ നിലപാട് അംഗീകരിക്കാന്‍ കഴിയാത്തതിനാലാണ് രാജിയെന്ന് ധീരജ് കുമാര്‍ പറഞ്ഞു.
പി.ജയരാജന് സീറ്റ് നിഷേധിച്ചത് നീതികേടാണ്. രാജി സ്വന്തം തീരുമാന പ്രകാരമാണ്. പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് രാജിവെക്കുന്നില്ലെന്ന് പാര്‍ട്ടി പള്ളിക്കുന്ന് ബ്രാഞ്ച് അംഗം കൂടിയായ ധീരജ് പറഞ്ഞു. 2014 ലാണ് ബിജെപി ബന്ധം ഉപേക്ഷിച്ച് ധീരജ് സിപിഐഎമ്മില്‍ എത്തിയത്. കണ്ണൂര്‍ തളാപ്പ് അമ്പാടിമുക്കില്‍ ധീരജിന്റെ നേതൃത്വത്തില്‍ 50 ലേറെ ബിജെപി പ്രവര്‍ത്തകരാണ് അന്ന് സിപിഐഎമ്മില്‍ ചേര്‍ന്നത്. അമ്പാടിമുക്ക് സഖാക്കള്‍ എന്ന പേരിലാണ് ഇവര്‍ സാമൂഹിക മാധ്യമങ്ങളില്‍ അറിയപെട്ടത്. ധീരജിനെയും സംഘത്തെയും സിപിഐഎമ്മുമായി അടുപ്പിച്ചത് അന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജനാണ്.
Story Highlights – P Jayarajan, Kannur Sports Council Vice President resigns
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here