പ്രഗ്യ സിംഗ് ഠാക്കുർ ആശുപത്രിയിൽ

ഭോപാൽ എംപി പ്രഗ്യ സിംഗ് ഠാക്കുർ ആശുപത്രിയിൽ. ശ്വാസ തടസത്തെ തുടർന്നാണ് ഭോപാൽ എംപിയെ മുംബൈയിലെ കോകിലാബെൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ കുറച്ച് നാളുകളായി പ്രഗ്യയുടെ ആരോഗ്യസ്ഥിതി മോശമായിരുന്നു. രണ്ട് മാസത്തെ ആശുപത്രിവാസത്തിന് ശേഷം ഫെബ്രുവരി 19 ന് പ്രഗ്യയുടെ ആരോഗ്യനില വഷളായതോടെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഡൽഹി എയിംസിലായിരുന്നു ചികിത്സ. കടുത്ത നെഞ്ചുവേദന, ശ്വാസതടസം, ഉയർന്ന രക്ത സമ്മർദം എന്നീ ആരോഗ്യ പ്രശ്‌നങ്ങളാണ് പ്രഗ്യയെ അലട്ടുന്നത്. പിന്നീട് കുറച്ച് നാളത്തേക്ക് ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടുവെങ്കിലും വീണ്ടും ശ്വാസതടസം അനുഭവപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
Story Highlights – pragya singh takur hospitalized
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here