Advertisement

പരുക്ക്; ജോഫ്ര ആർച്ചർ ഇന്ത്യക്കെതിരായ ടി-20 പരമ്പരയിൽ കളിച്ചേക്കില്ല

March 7, 2021
Google News 3 minutes Read
Jofra Archer India Injury

ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചർ ഇന്ത്യക്കെതിരായ ടി-20 പരമ്പരയിൽ കളിച്ചേക്കില്ല. കൈമുട്ടിലേറ്റ പരുക്കാണ് കാരണം. പരുക്ക് മൂലം ഇന്ത്യക്കെതിരായ അവസാന ടെസ്റ്റ് മത്സരത്തിലും ആർച്ചർ കളിച്ചിരുന്നില്ല. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് മെഡിക്കൽ ടീം ആർച്ചറെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് പരിശീലകൻ ക്രിസ് സിൽവർവുഡ് പറഞ്ഞു.

“ജോഫ്രയുടെ കൈമുട്ടിന് ചെറിയ ഒരു പ്രശ്നമുണ്ട്. അത് മെഡിക്കൽ സംഘം നിരീക്ഷിക്കുന്നുണ്ട്. ഇന്ന് അദ്ദേഹം പരിമിത ഓവർ മത്സരങ്ങൾക്കുള്ള ടീമിനൊപ്പം പരിശീലനം നടത്തി. മെഡിക്കൽ സംഘം എന്നെ കാര്യങ്ങൾ അറിയിക്കും. എല്ലാ ഫോർമാറ്റിലും ജോഫ്ര ഉണ്ടാവണമെന്നാണ് എൻ്റെ ആഗ്രഹം. അദ്ദേഹത്തിന് നീണ്ട, വിജയകരമായ ഒരു ടെസ്റ്റ് കരിയർ ഉണ്ടാവണമെന്നാണ് എൻ്റെ ആഗ്രഹം.

Read Also : ഇന്ത്യൻ വാലറ്റത്തെ വിമർശിച്ച് വാഷിംഗ്‌ടൺ സുന്ദറിന്റെ പിതാവ്

അതേസമയം, ടെസ്റ്റ് പരമ്പര ഇന്ത്യ 3-1ന് സ്വന്തമാക്കിയിരുന്നു. ആദ്യ മത്സരം പരാജയപ്പെട്ടിട്ടാണ് ഇന്ത്യ ഉജ്ജ്വലമായി തിരികെ എത്തിയത്. അവസാന മത്സരത്തിൽ ഇന്നിംഗ്സിനും 25 റൺസിനുമാണ് ഇന്ത്യ വിജയിച്ചത്. ആദ്യ ഇന്നിംഗ്സിൽ 205 റൺസിന് ഓളൗട്ടായ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സിൽ 135 റൺസിന് ഓളൗട്ടായി. ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ 365 റൺസാണ് എടുത്തത്. ഇന്ത്യക്ക് വേണ്ടി രണ്ട് ഇന്നിംഗ്സുകളിലുമായി അക്സർ പട്ടേൽ 9ഉം ആർ അശ്വിൻ 8ഉം വിക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യക്കായി ബാറ്റിംഗിൽ ഋഷഭ് പന്ത് (101), വാഷിംഗ്ടൺ സുന്ദർ (96*), രോഹിത് ശർമ്മ (49), അക്സർ പട്ടേൽ (43) എന്നിവരാണ് തിളങ്ങിയത്.

Story Highlights – Jofra Archer May Not Play In T20I Series Against India Due To Injury

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here